തിരുവനന്തപുരം: കിഫ്ബിക്ക് പണം കണ്ടെത്താൻ സർക്കാർ പുറത്തിറക്കിയ മസാല ബോണ്ടിനെ ലാവലിനുമായി ബന്ധപ്പെടുത്തി അപ ഹസിക്കാനും സംശയം പരത്താനും ആരും ശ്രമിക്കേണ്ടെന്നും രേഖകൾ ആർക്കും പരിശോധിക്കാമെന്നും ധനമന്ത്രി തോമസ് െഎസക്. വികസനം തടയാമെന്ന് പ്രതിപക്ഷം കരുതേണ്ട. പ്രതിപക്ഷനേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന് നും െഎസക് വ്യക്തമാക്കി.
മസാല ബോണ്ട് ഇടപാടിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്ത രപ്രമേയചർച്ചക്കുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ മറുപടി. സി.ഡി.പി.ക്യുവിന് 2150 കോടിയുടെ ബോണ്ട് നൽകിയതിൽ ദുരൂ ഹതയൊന്നുമില്ല. കമ്പനിയുമായി ഇൻസ്റ്റ്യൂഷനൽ വിൽപന നടപടികൾ മാത്രമാണ് സ്വീകരിച്ചത്. ഇത് രഹസ്യമല്ല. ലണ്ടൻ സ്റ ്റോക് എക്സ്ചേഞ്ചിൽ വെച്ചാണത് നടത്തിയത്. അത് സുതാര്യവുമാണ്. ഇതുസംബന്ധിച്ച രേഖകൾ എത് എം.എൽ.എക്കും നേരിട്ട് പരി ശോധിക്കാം -െഎസക് വ്യക്തമാക്കി.
ലാവലിനും മസാല ബോണ്ടും തമ്മിൽ...
ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു മസാല േബാണ്ട് വാങ്ങിയെന്ന പേരിലാണ് തെറ്റിദ്ധാരണ പരത്തുന്നത്. കനേഡിയൻ പാർലമെൻറ് പാസാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് സി.ഡി.പി.ക്യു പ്രവർത്തിക്കുന്നത്. 68 രാജ്യങ്ങളിൽ 15.4 ലക്ഷം കോടിയുടെ നിക്ഷേപമാണ് സി.ഡി.പി.ക്യുവിനുള്ളത്. ഇതിൽ 19.9 ശതമാനം ലാവലിനിലുമുണ്ട്. കനഡിലെ 775 കമ്പനികളിൽ നിക്ഷേപമുള്ളതിെൻറ കൂട്ടത്തിലാണിത്.
നാഷനൽ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലടക്കം ഇന്ത്യയിൽ 32,000 കോടിയുടെ നിക്ഷേപം അവർക്കുണ്ട്. റിസർവ് ബാങ്കിെൻറ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പുറപ്പെടുവിച്ച മാനദണ്ഡപ്രകാരം ആർക്കും മസാല ബോണ്ട് വാങ്ങാം. നിക്ഷേപത്തെ ആർക്കും തടയാനാവില്ല.
കുറഞ്ഞ പലിശയെന്ന് പറഞ്ഞിട്ടില്ല
കുറഞ്ഞ പലിശനിരക്കാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. കമ്പോളത്തിൽനിന്ന് വായ്പയെടുക്കുമ്പോൾ കമ്പനിയുടെ റേറ്റിങ് അനുസരിച്ചുള്ള പലിശ കൊടുക്കേണ്ടിവരുമെന്നും മറുപടി നൽകി. വരുമാനത്തിെൻറ മൂന്ന് ശതമാനത്തിലധികം വായ്പയെടുക്കരുതെന്ന ധനഉത്തരവാദിത്ത നിയമം കൊണ്ടുവന്ന മുൻ യു.പി.എ സർക്കാറാണ് ബജറ്റിന് പുറത്ത് ബദൽ വായ്പപദ്ധതികൾ സ്വീകരിക്കേണ്ട സ്ഥിതിയിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. ഇത്തരത്തിൽ അന്താരാഷ്ട്ര വായ്പകൾ ലഭിക്കണമെങ്കിൽ പലിശ നൽകേണ്ടിവരും. കേവലം റേറ്റിങ്ങുള്ള കേരളത്തിന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ പലിശയാണ് മസാല ബോണ്ടിെൻറ 9.723 ശതമാനം. മെട്രോ റെയിൽ പദ്ധതിക്കായി 10.5 ശതമാനം പലിശക്ക് കനറാ ബാങ്കിൽനിന്ന് വായ്പയെടുത്ത യു.ഡി.എഫാണ് ഇപ്പോൾ പലിശ കൂടുതലെന്ന് ആരോപിക്കുന്നത്.
ഉദാരീകരണമല്ല, നാടിനായുള്ള ബദൽ
സ്റ്റോക് എക്സ്ചേഞ്ച് മുഖേന വായ്പയെടുക്കുന്നത് ഇടതുനയത്തിനെതിരാണെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്വകാര്യകുത്തകകൾക്ക് പി.പി.പി മാതൃകയിൽ വികസനപദ്ധതികൾ നടത്തുന്നതാണ് ഇടതുനയത്തിനെതിരായ നവ ഉദാരീകരണ നയം. എന്നാൽ, മസാലബോണ്ട് ഇടതുനയത്തിന് അനുകൂലമായ കെയ്നീഷ്യൻ നയമാണ്. ഇടതു സർക്കാറിെൻറ എസ്.പി.വികൾ (പ്രത്യേക ഉദ്ദേശ്യ കമ്പനി) വഴിയാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നത്.
സംശയം വേണ്ട, തിരിച്ചടക്കാനാകും
മസാലബോണ്ടും ഇനി ഡോളർ ബോണ്ടും ഇറക്കി പണം കണ്ടെത്തുമ്പോൾ സംസ്ഥാനം നോേക്കണ്ടത് അത് തിരിച്ചടക്കാൻ കഴിയുമോ എന്ന് മാത്രമാണ്. എന്നാൽ, തിരിച്ചടവിൽ ആശങ്ക വേണ്ട. അത് നേരേത്ത സഭയിൽ വിശദീകരിച്ച് ഐകകണ്‌ഠ്യേന അംഗീകരിച്ചതാണ്. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനം വരെയും പെട്രോളിെൻറ സെസും കിഫ്ബിക്ക് ഗ്രാൻറായി ലഭിക്കും. 2030ൽ വായ്പയുടെ തിരിച്ചടവ് തീർക്കണം. ഈ ഗ്രാൻറ് ഉപയോഗിച്ച് അത് സമയബന്ധിതമായി തീർക്കാനാകും. ഇത് സാധ്യമാണെന്ന് സാമ്പത്തികവിദഗ്ധരടക്കം കണ്ടെത്തിയതാണ്.
ആർക്കും കയറി മണിയടിക്കാനാവില്ല
ലണ്ടൻ സ്റ്റോക് എക്സ്േചഞ്ചിൽ ആർക്കും കയറി മണിയടിക്കാനാവില്ല. അവർ ക്ഷണിച്ചിട്ടാണ് മുഖ്യമന്ത്രി പെങ്കടുത്തത്. കിഫ്ബിയുടെ ഘടന അവർ അംഗീകരിച്ചിരിക്കുന്നു. കിഫ്ബിയും കേരളവും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ സുപരിചിതമാണ്. പത്തൊമ്പതിെൻറ ആവേശത്തിൽ കാര്യങ്ങൾ പറയരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.