തിരുവനന്തപുരം: കോവിഡുമായി ബന്ധെപ്പട്ട ചികിത്സ -പരിചരണ ഉപകരണങ്ങൾക്കും സാമഗ്രികൾക്കും വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. പലയിടത്തും പഴയ നിരക്കാണ് വാങ്ങുന്നത്.
സർജിക്കൽ മാസ്കിന് സർക്കാർ നിശ്ചയിച്ചത് നാല് രൂപയാണെങ്കിലും പല മെഡിക്കൽ ഷോപ്പിലും 10 രൂപയാണ്. എൻ 95 മാസ്കിെൻറ കാര്യവും വ്യത്യസ്തമല്ല. സർക്കാർ നിശ്ചയിച്ചത് 22 രൂപ. പേക്ഷ, കടകളിൽ പല നിരക്കാണ്. നാല് എൻ 95 മാസ്കിെൻറ പായ്ക്കിന് 300-350 രൂപ വാങ്ങുന്ന കടകളുണ്ട്. പൾസ് ഒാക്സിമീറ്ററുകൾക്ക് വിപണി വിലയെക്കാൾ കൂടിയ നിരക്കാണ് സർക്കാർ നിശ്ചയിച്ചതെന്ന ആക്ഷേപവുമുണ്ട്.
800-900 രൂപക്കും പൾസ് ഒാക്സിമീറ്റർ ലഭ്യമായിരുന്നു. സർക്കാർ നിശ്ചയിച്ചതാകെട്ട 1500 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.