കോന്നി: നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. തണ്ണിത്തോട് ഇടക്ക ണത്ത് ചൊവ്വാഴ്ച രാത്രി എട്ടരക്കുശേഷമാണ് സംഭവം. ആക്രമണത്തിൽ വീടിെൻറ ജനൽച്ചില്ലുകൾ തകർന്നു.
പെൺകുട്ട ി കോയമ്പത്തൂരിൽ അഗ്രികൾചറൽ വിദ്യാർഥിനിയാണ്. മാർച്ച് 17ന് നാട്ടിൽ എത്തി. അന്നുമുതൽ വീട്ടിൽ നിരീക്ഷണത്തിലാണ്. പിതാവ് കേബിൾ ഓപറേറ്റർ ആയതിനാൽ ഓഫിസിലാണ് താമസം.
ഇദ്ദേഹം പുറത്തിറങ്ങി നടക്കുെന്നന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ ‘ഇവനെ കല്ലെറിയണം’ എന്നുപറഞ്ഞ് ശബ്ദ സന്ദേശം പ്രചരിക്കുന്നതിനിെടയാണ് വീടിനുനേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് വീട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.