തിരുവനന്തപുരം: കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഓഗ്മെൻറഡ് ടെസ്റ്റിങ് സ്ട്രാറ്റജിയുമായി ആരോഗ്യവകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപ്പരിശോധനയാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വ്യാഴാഴ്ച 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും പരിശോധിക്കും.
തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും.
ഇന്‍ഫ്ലുവന്‍സ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45ന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്ത 45ന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവർ, ഒ.പിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവർ (ഡോക്ടറുടെ നിര്‍ദേശപ്രകാരം) എന്നിവരെ കോവിഡ് പരിശോധന നടത്തും.
കോവിഡ് മുക്തരായവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കി. നിലവിലെ പരിശോധനാകേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പ്ള്‍ അയക്കും. കൂടാതെ ടെസ്റ്റിങ് ക്യാമ്പുകളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.