തിരുവനന്തപുരം: ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ് ഐ.എസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. മാനവികതക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമസഭ ആശങ്ക േരഖപ്പെടുത്തുന്നതിനൊപ്പം നടപടിയെ അപലപിക്കുെന്നന്നും പ്രമേയം അവതരിപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് നിയമസഭയുടെ അനുശോചനം അറിയിക്കുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിർമാണത്തൊഴിലാളികളെയാണ് കൂട്ടക്കൊല ചെയ്തത്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി പാര്‍ലമെൻറിൽ നേരിട്ട് അറിയിക്കുകയായിരുന്നു.
ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെെട്ടന്ന, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്‌സാക്ഷി ഹര്‍ജിത് മാസിഹിെൻറ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിച്ചു. മാത്രമല്ല, മാസിഹ് നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തു. ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെൻറില്‍ പ്രസ്താവന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം വസ്തുത സഭയില്‍നിന്ന് മറച്ചുവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരം പാർലമെൻറിനെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്ന കേന്ദ്രസർക്കാർ നടപടി ക്രൂരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.