കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ ഡയറി അച്ചടിയിൽ വൻ ക്രമക്കേട്

കോഴിക്കോട് : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ഡയറി അച്ചടിച്ചതിൽ വൻ ക്രമക്കേട് നടന്നുവെന്ന് ധനവകുപ്പിന്റെ റിപ്പോർട്ട്. ധനകാര്യ വകുപ്പിന്റെ 2015 ലെ ഉത്തരവ് പ്രകാരം സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സർക്കാർ ചെലവിൽ ഡയറി അച്ചടിക്കാൻ പാടില്ലെന്നാണ്.

എന്നാൽ, ഈ ഉത്തരത്തിന് വിരുദ്ധമായി എം.ഡി ജി.അശോക് ലാൽ സർക്കാരിന്റെ അനുവാദമോ, സ്ഥാപത്തിന്റെ ഗവേണിംഗ് ബോഡി അംഗീകാരമോ ഇല്ലാതെ മാനേജിംഗ് ഡയറക്ടർ പദവി ഉപയോഗിച്ച് കോർപ്പറേഷൻ ബാങ്കിന്റെ (ഇപ്പോൾ യൂനിയൻ ബാങ്ക്) പാപ്പനംകോട് ബ്രാഞ്ചിൽ അക്കൗണ്ട് രഹസ്യമായി തുടങ്ങി. ഡയറി അച്ചടിച്ചതായി ചെയ്തതായി അവകാശപ്പെട്ട് നാലു ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു.

2018 ലെ ഡയറി അച്ചടിയുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഗുരരതര ക്രമക്കേടുകൾ കണ്ടെത്തിയത്. എം.ഡി ശിവകാശിയിൽ പോയി ദിനേഷ് ഓഫ് സെറ്റ് പ്രിന്റേഴ്സുമായി ധാരണയിൽ എത്തി. ഡയറി അച്ചടിച്ചുവെന്നതിന് തെളിവായി കുറച്ച് കോപ്പികൾ പ്രിന്റ് ചെയ്തു വാങ്ങി. അതോടൊപ്പം പ്രസിൽനിന്ന് നാലു ലക്ഷം രൂപയുടെ കൈപ്പറ്റ് ചീട്ടും സംഘടിപ്പിച്ചു. അച്ചടിച്ച ഡയറികൾ സ്റ്റോക്കിലെടുത്തതായോ അവ എവിടെയെങ്കിലും വിതരണം ചെയ്തതായോ യാതൊരു രേഖയും എം.ഡിക്ക് ഹാജരാക്കാനായില്ല.

അശോക് ലാൽ എം.ഡി. എന്ന അധികാരം ഉപയോഗിച്ച് സ്പോൺസർഷിപ്പ് മുഖേന തുക സമാഹരിക്കുകയും ഡയറി അച്ചടിക്കുന്നതിനെന്ന പേരിൽ തുടങ്ങിയ അക്കൗണ്ടിൽ രഹസ്യമായി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഡയറി അച്ചടിക്കുന്നതിന് നടപടിക്രമങ്ങൾ പാലിച്ചില്ല. ഡയറി അച്ചടിച്ചുവെന്ന സ്ഥാപിക്കുന്നതിന് ഏതാനും സാമ്പിൾ അദ്ദേഹം കൈവശം സൂക്ഷിച്ചു. ഡയറി ഒന്നിന് 88 രൂപ നിക്കിൽ 6,000 ഡയറികൾ അച്ചടിച്ചു നൽകുന്നതിന് ശിവകാശിയിൽ പ്രവർത്തിക്കുന്ന ദിനേഷ് ഓഫ് നോറ്റ് പ്രിന്റേഴ്സ്, എന്ന സ്ഥാപനത്തിന് 2017 ഡിസംബ്ർ 23ന്ഓ ർഡർ നൽകിയതായി അവകാശപ്പെട്ട് കത്ത് സൂക്ഷിച്ചിട്ടുണ്ട്.

സർക്കാർ അംഗീകാരത്തോടെ സൊസൈറ്റിയുടെ പ്രസിലോ സർക്കാർ പ്രസിലോ ഡയറി അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിന്റെ 2015ലെ സർക്കാർ ഉത്തരവ് പ്രകാരം തന്നെ വ്യവസ്ഥ ഉണ്ടായിരുന്നു. അതിന് തയാറാക്കാതെ സർക്കാരിന് ഒരു കത്ത് പോലും അയക്കാതെ ഡയറി പ്രിന്റിങിന്റെ മറവിൽ പണം ധൂർത്തടിക്കുകയാണ് അശോക് ലാൽ ചെയ്തത്. അതിന് വേണ്ടി ഔദ്യോഗിക വാഹനത്തിൽ 2017 ഡിസംബർ 10,19 2018 ജനപവരി ഒമ്പത് എന്നീ ദിവസങ്ങളിൽ ശിവകാശിയിൽ പോയി ദിനേഷ് ഓഫ് സെറ്റ് പ്രിന്റേഴ്സുമായി ധാരണയിൽ എത്തിയാണ് തട്ടിപ്പ് നടത്തിയത്.

Tags:    
News Summary - Massive irregularity in diary printing in KHRWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.