തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അണ്‍എയ്ഡഡ്) അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരെ പ്രസവാനുകൂ ല്യ നിയമത്തിെൻറ പരിധിയില്‍ കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാറിെൻറ അംഗീകാരംതേടും. നിലവിൽ പല സ്ഥാപനങ്ങളും പ്രസവകാലത്ത് ശമ്പളത്തോടെ അവധി നൽകുന്നില് ലെന്ന പരാതികൾ ഉയർന്നിരുന്നു.
നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണി റ്റി ബെനിഫിറ്റിെൻറ പരിധിയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴിൽവകുപ്പ് അറിയിച്ചു. പ്രസവാവധി ആനുകൂല്യ നിയമത്തിെൻറ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറുമാസം) ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. ചികിത്സ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കണം.
പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് 125 പേരെ പൊലീസ് കോൺസ്റ്റബിളായി നിയമിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പി.എസ്.സി മുഖേനയായിരിക്കും നിയമനം. 2005 കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിൽ ഭേദഗതി കൊണ്ടുവരും. നിലവിലെ നിയമത്തിലെ 7-ഇ പ്രകാരം ‘സർട്ടിഫിക്കറ്റ് ടൈറ്റിൽ’ നല്‍കുന്ന കേസുകളിലെ അപാകതക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് 102ാം വകുപ്പിെൻറ പരിധിയില്‍ 106 ബി വകുപ്പ് കൂടി ചേര്‍ത്താകും ഭേദഗതി.
സ്പെഷല്‍ ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്ട്ട്മെൻറിെൻറ (എസ്.ബി.സി.ഐ.ഡി) പേര് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് (എസ്.എസ്.ബി) എന്ന് പുനര്‍നാമകരണം ചെയ്യും. ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശാദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അത് പുനരുജ്ജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തും.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ 17 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റൻറ് എൻജിനീയര്‍ (സിവില്‍), അസിസ്റ്റൻറ് എൻജിനീയര്‍ (ഇലക്ട്രിക്കല്‍), സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ െഹല്‍ത്ത് ആൻഡ് ന്യൂറോ സയന്‍സസിലെ (ഇംഹാന്‍സ്) അധ്യാപക തസ്തികകളുടെ ശമ്പളസ്കെയില്‍ നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കും. ഇവരുടെ ശമ്പള സ്കെയില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ ശമ്പളസ്കെയിലിന് സമാനമായി ഉയര്‍ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.