Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൺ എയ്​ഡഡ്​...

അൺ എയ്​ഡഡ്​ ജീവനക്കാരും പ്രസവാനുകൂല്യ പരിധിയിൽ

text_fields
bookmark_border
meternity-leave
cancel

തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അണ്‍എയ്ഡഡ്) അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരെ പ്രസവാനുകൂ ല്യ നിയമത്തി‍​െൻറ പരിധിയില്‍ കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാറി‍​െൻറ അംഗീകാരംതേടും. നിലവിൽ പല സ്​ഥാപനങ്ങളും പ്രസവകാലത്ത്​ ശമ്പ​ളത്തോടെ അവധി നൽകുന്നില് ലെന്ന പരാതികൾ ഉയർന്നിരുന്നു.

നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണി റ്റി ബെനിഫിറ്റി​​െൻറ പരിധിയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന്​ തൊഴിൽവകുപ്പ്​ അറിയിച്ചു. ​ പ്രസവാവധി ആനുകൂല്യ നിയമത്തി​​െൻറ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറുമാസം) ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. ചികിത്സ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കണം.

പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന്​ 125 പേരെ പൊലീസ് കോൺസ്​റ്റബിളായി നിയമിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്​ടിക്കും. പി.എസ്.സി മുഖേനയായിരിക്കും നിയമനം. 2005 കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിൽ ഭേദഗതി കൊണ്ടുവരും. നിലവിലെ നിയമത്തിലെ 7-ഇ പ്രകാരം ‘സർട്ടിഫിക്കറ്റ്​ ടൈറ്റിൽ’ നല്‍കുന്ന കേസുകളിലെ അപാകതക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് 102ാം വകുപ്പി‍​െൻറ പരിധിയില്‍ 106 ബി വകുപ്പ് കൂടി ചേര്‍ത്താകും ഭേദഗതി.

സ്പെഷല്‍ ബ്രാഞ്ച് ക്രൈം ഇന്‍വെസ്​റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മ​െൻറി‍​െൻറ (എസ്.ബി.സി.ഐ.ഡി) പേര് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് (എസ്.എസ്.ബി) എന്ന് പുനര്‍നാമകരണം ചെയ്യും. ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്​റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശാദായം അടക്കാതെ അംഗത്വം നഷ്​ടപ്പെട്ടവര്‍ക്ക് അത് പുനരുജ്ജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തും.

എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ 17 അനധ്യാപക തസ്തികകള്‍ സൃഷ്​ടിക്കും. ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍), അസിസ്​റ്റൻറ്​ എൻജിനീയര്‍ (സിവില്‍), അസിസ്​റ്റൻറ്​ എൻജിനീയര്‍ (ഇലക്ട്രിക്കല്‍), സിസ്​റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മ​െൻറല്‍ ​െഹല്‍ത്ത് ആൻഡ്​​​ ന്യൂറോ സയന്‍സസിലെ (ഇംഹാന്‍സ്) അധ്യാപക തസ്തികകളുടെ ശമ്പളസ്കെയില്‍ നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കും. ഇവരുടെ ശമ്പള സ്കെയില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ ശമ്പളസ്കെയിലിന്​ സമാനമായി ഉയര്‍ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maternity leavekerala newsmalayalam newsUn Aided Employees
News Summary - Maternity Leave in Un Aided Employees -Kerala News
Next Story