തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ സ്വദേശി പി.പി. മത്തായി വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരായ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ ആർ. രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ എ.കെ. പ്രദീപ് കുമാർ എന്നിവരെ തിരിച്ചെടുത്തു. മണിയാർ ഭാഗത്ത് കടുവ സെൻസസിനായി സ്ഥാപിച്ച കാമറ തകർെത്തന്ന് ആരോപിച്ചാണ് വനം ഉദ്യോഗസ്ഥർ മത്തായിയെ അറസ്റ്റ് ചെയ്തത്.
ജൂലൈ 28ന് കസ്റ്റഡിയിലെടുത്ത മത്തായിയെ വൈകീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അേന്വഷണ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥർെക്കതിരെ 1960ലെ കേരള സിവിൽ സർവിസസ് ചട്ടം 15 പ്രകാരം കഠിനശിക്ഷ നൽകാനാണ് അഡീഷനൽ പി.സി.സി.എഫ് (ഭരണം) നിർദേശിച്ചത്.
എന്നാൽ, വകുപ്പുതല അന്വേഷണം പൂർത്തിയായതിനാലും അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടരുന്ന സാഹചര്യത്തിലും സർവിസിൽ പുനഃപ്രവേശിപ്പിക്കാവുന്നതാെണന്ന് എ.പി.സി.സി.എഫ് (ഭരണം) ശിപാർശ ചെയ്തു. ഇൗ ശിപാർശ അംഗീകരിച്ചാണ് അച്ചടക്കനടപടി തുടരുമെന്ന വ്യവസ്ഥയിൽ സർവിസിൽ പുനഃപ്രവേശിപ്പിച്ചത്. രണ്ട് ഉദ്യോഗസ്ഥരെയും പത്തനംതിട്ട ജില്ലക്ക് പുറത്തു നിയമിക്കാൻ എ.പി.സി.സി.എഫ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
നിയമസഭയിലടക്കം പ്രതിപക്ഷം സർക്കാറിനെ ഇൗ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഭരണപക്ഷത്തുനിന്ന് നടപടിക്കുവേണ്ടി ആവശ്യം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.