മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 82.92 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞതവണ 83.75 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 36,327 വോട്ടര്‍മാരില്‍ 30,122 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏറ്റവും കൂടുതല്‍പേര്‍ വോട്ട് രേഖപ്പെടുത്തിയത് മേറ്റടി വാർഡിലും (93.44 ശതമാനം) കുറവ് മിനിനഗറിലുമാണ് (70.76). കഴിഞ്ഞതവണയും കൂടുതലാളുകൾ വോട്ട് ചെയ്തത് മേറ്റടിയിലായിരുന്നു (91.95 ശതമാനം). ആകെയുള്ള 35ൽ നാലു വാർഡുകളിൽ പോളിങ് ശതമാനം 90 കടന്നു. മേറ്റടി (93.44), എയര്‍പോര്‍ട്ട് (90.81), പൊറോറ (90.39), ബേരം (90.39) എന്നിവിടങ്ങളിലായിരുന്നു കനത്ത പോളിങ്.
ചില വാര്‍ഡുകളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊതുവില്‍ സമാധാനപരമായിരുന്നു വോെട്ടടുപ്പ്. മിക്ക വാര്‍ഡുകളിലും രാവിലെ മന്ദഗതിയിലായിരുന്ന പോളിങ് 11ഒാടെ ശക്തിപ്രാപിച്ചു. കടുത്തമത്സരം നടന്ന വാര്‍ഡുകളിലും സി.പി.എം ശക്തികേന്ദ്രങ്ങളിലും പോളിങ് ശതമാനം ഏറക്കുറെ കൂടുതലാണ്.
35 വാര്‍ഡുകളിലായി 112 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പോളിങ് ഏജൻറുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.