കായംകുളം: പട്ടാപ്പകൽ പൊലീസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിവിറച്ച് ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അതി ർത്തിയായ വള്ളികുന്നം ഗ്രാമം. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസറായ തെക്കേമുറി ഉൗപ്പൻവിളയി ൽ സൗമ്യയുടെ (34) മരണമാണ് നാടിനെ നടുക്കിയത്. ശനിയാഴ്ച വൈകീട്ട് നാേലാടെയാണ് സംഭവം. വീട്ടിൽനിന്ന് പുറത്തേക്ക് സ് കൂട്ടറിൽ ഇറങ്ങിയ സൗമ്യയെ അപ്രതീക്ഷിതമായി പാഞ്ഞുവന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് നടന്നതാകട്ടെ ക്വേട്ടഷൻ സംഘങ്ങളെപോലും വെല്ലുന്നതരത്തിെല ആക്രമണവും. കൊടുവാൾ െവച്ച് വെട്ടിവീഴ്ത്തിയ ശേഷം കഠാരക്ക് നെഞ്ചിന് കുത്തി.
പരിക്കേറ്റ് അയൽവീട്ടിലേക്ക് ഒാടിക്കയറിയ സൗമ്യയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തി. ഒരുകാരണവശാലും രക്ഷപ്പെടരുതെന്ന തരത്തിൽ ആക്രമണം നടത്തിയയാൾ കൊടുംകുറ്റവാളിയായിരിക്കുമെന്നാണ് ബഹളംകേട്ട് ഒാടിയെത്തിയവർ കരുതിയത്. എന്നാൽ, ആലുവ സ്റ്റേഷനിലെ പൊലീസുകാരനാണ് പ്രതിയായ അജാസ് എന്നറിഞ്ഞത് വീണ്ടും ഞെട്ടലിന് കാരണമായി.
സൗമ്യയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുന്നതിനിടെ സ്വന്തം ദേഹത്തേക്ക് വീണ് കത്തിയതാണ് പൊലീസുകാരൻ പിടിയിലാകാൻ കാരണം. സംഭവം നടന്ന ബുഷ്റ മൻസിലിലെ പൈപ്പിൻ ചുവട്ടിലെത്തി വെള്ളം കോരി തീകെടുത്താൻ ശ്രമിക്കുന്നതിനിടെ ഒാടിക്കൂടിയ പരിസരവാസികളാണ് അജാസിനെ തടഞ്ഞുെവച്ചത്. കത്തിക്കൊണ്ടിരുന്ന സൗമ്യയുടെ ദേഹത്തേക്കും വെള്ളം ഒഴിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് കിട്ടിയ പ്രതിയുടെ ചിത്രം കൊടുംകുറ്റവാളിയായിരിക്കുമെന്ന ധാരണയിൽ പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതാണ് ഇയാളെ വേഗത്തിൽ തിരിച്ചറിയാൻ കാരണമായത്. പ്രതി സഹപ്രവർത്തകനാണെന്നത് പൊലീസുകാരെയും ഞെട്ടിച്ചു.
കൊടുവാളും കഠാരയും പ്രെേട്രാളും ഒക്കെയായി രക്ഷപ്പെടാനുള്ള പഴുതുപോലും നൽകാതെ നടത്തിയ കൊലപാതകത്തിന് പിന്നിലെ കാരണം പറയാൻ ഒരാൾക്കുമായില്ല. പ്രതിയായ അജാസിനോട് നേരിയ പരിചയംപോലും ഉള്ളതായി സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും അറിയില്ല. അറിഞ്ഞ സമയം മുതൽ വൻ ജനാവലിയാണ് സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാനും പൊലീസ് നന്നേ പ്രയാസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.