തിരുവനന്തപുരം: സ്പീക്കറെ 'സര്' എന്ന് അഭിസംബോധന ചെയ്യുന്നത് ഒരു ശീലത്തിെൻറ ഭാഗമാണെന്നും അതിൽ മാറ്റം വേണോമോയെന്ന കാര്യത്തിൽ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സ്പീക്കർ എം.ബി. രാജേഷ്.
പരസ്പരം പറഞ്ഞുവരുന്ന ഒരു ശീലത്തിെൻറ ഭാഗമായാണ് ഇവിടെയും 'സർ' എന്ന് സ്പീക്കറെ വിളിക്കുന്നത്. ഇക്കാര്യത്തില്‍ മാറ്റം വേണമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നിയമസഭ പൂർണമായും കടലാസ് രഹിതമാക്കുകയാണ് ലക്ഷ്യം. ഇതുവഴി പ്രതിവർഷം 25 കോടിയുടെ ലാഭമുണ്ടാകും. രാജ്യസഭ, ലോക്സഭ ടി.വികളുടെ മാതൃകയില്‍ സഭ ടി.വിയെ മാറ്റും. ഡിജിറ്റൽവത്കരണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സഭാരേഖകളും ഓണ്‍ലൈനായി ലഭ്യമാകും. ഇ-ലൈബ്രറിയുടെ പണി ആരംഭിച്ചു. അത് പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നവിധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.