തിരുവനന്തപുരം: നിയമസഭയെക്കുറിച്ച് വിമർശനമാകാമെന്നും എന്നാൽ അധിക്ഷേപം പാടിെല്ലന്നും സ്പീക്കർ എം.ബി. രാജേഷ്. അധിക്ഷേപത്തെ വിമർശനമായി കാണാനാകില്ല. അന്തസ്സുള്ള വാക്കുകളുപയോഗിച്ച് വിമർശിക്കാം. അധിക്ഷേപം ഗൗരവമായി കാണും. സഭ നടപടികൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്യരുത്. റിപ്പോർട്ട് ചെയ്യുേമ്പാൾ ഉത്തരവാദിത്തം കാണിക്കണം. അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാക്കും.
ഒരു ദൃശ്യമാധ്യമത്തിൽ ചർച്ചക്കിടെ വന്ന പരാമർശങ്ങളെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സ്പീക്കർ. ഇൗ വിഷയത്തിൽ പരാതി ലഭിച്ചാലേ പരിശോധിക്കാനാകൂ. ബന്ധപ്പെട്ട ആൾ ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും ചെയ്തു. നിയമസഭയെക്കുറിച്ച് അപകീർത്തിപരമായ പരാമർശം പാടില്ല. വിഷയങ്ങൾ ബോധ്യപ്പെട്ടിട്ടാകണം ഖേദപ്രകടനം ഉണ്ടായത്.
അടിയന്തര പ്രമേയത്തിൽ ചില പേരുകൾ വിട്ടുപോയത് േഫാേട്ടാകോപ്പി എടുത്തപ്പോൾ ഉണ്ടായതാണ്. ഇതിനെ വളെച്ചാടിച്ച് വാർത്ത നൽകി. സഭയെക്കുറിച്ച് എന്തുംപറയാം, എങ്ങനെയും റിപ്പോർട്ട് ചെയ്യാം എന്നത് പാടില്ല. നേരത്തെ സഭയിൽ താൻ ഉപയോഗിച്ച പ്രദർശനം എന്ന വാക്കിനെ പ്രഹസനം എന്ന് റിപ്പോർട്ട് ചെയ്തിെൻറ പേരിൽ വലിയ വിമർശനം ഏൽക്കേണ്ടി വന്നു.
കഴിഞ്ഞ സമ്മേളന കാലത്ത് പ്രതിപക്ഷം സമാന്തര സഭ നടത്തിയതിനെ പ്രതിഷേധമായാണ് കാണുന്നത്. കനയ്യകുമാർ പാർട്ടി വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് കക്ഷി രാഷ്ട്രീയ കാര്യത്തിൽ സ്പീക്കർ അഭിപ്രായം പറയാൻ പാടില്ലെന്നായിരുന്നു മറുപടി. സഭ നടപടികളിൽ കാേലാചിത മാറ്റം നിർദേശിക്കാൻ പാർലമെൻററി കാര്യ മന്ത്രി അധ്യക്ഷനായ അഡ്ഹോക്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് പ്രകാരം നടപടികൾ കൂടുതൽ കാര്യക്ഷമാക്കുമെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.