അനുരാഗുമായുള്ള സൗഹൃദം: വിമർശനം ഉള്‍ക്കൊള്ളുന്നു -എം.ബി. രാജേഷ്

കൂ​റ്റ​നാ​ട് (പാ​ല​ക്കാ​ട്): കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​റു​മായുള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച്​ ഫേ​സ്ബു​ക്​ കു​റി​പ്പി​ന്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്. അ​നു​രാ​ഗി​െൻറ തീ​വ്ര നി​ല​പാ​ടു​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഉ​യ​ര്‍ന്ന വി​മ​ര്‍ശ​നം ന്യാ​യ​വും പ്ര​സ​ക്ത​വു​മാ​ണെ​ന്നും അ​തി​നെ പൂ​ര്‍ണ​മാ​യും മാ​നി​ക്കു​ക​യും ഉ​ള്‍ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​താ​യും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.

വ​ര്‍ഗീ​യ​ത​ക്കെ​തി​രാ​യി മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​നു​ള്ള നി​ര്‍ണാ​യ​ക പോ​രാ​ട്ടം ന​ട​ക്കു​ന്ന സ​ന്ദ​ര്‍ഭ​ത്തി​ല്‍ ആ ​വി​മ​ര്‍ശ​ന​ത്തി​െൻറ ഉ​ദ്ദേ​ശ്യ​ശു​ദ്ധി മ​ന​സ്സി​ലാ​ക്കു​ന്നു. വി​മ​ർ​ശ​നം ന്യാ​യ​മാ​യ​തി​നാ​ൽ ഭാ​വി​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ അ​ത് സ​ഹാ​യി​ക്കും. വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ മു​ത​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ വ​രെ ഏ​തും ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​കാ​മെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യി രാ​ഷ്​​ട്രീ​യ​ശ​രി​ക്ക്​ മു​ക​ളി​ല​ല്ല എ​ന്ന​താ​ണ് എ​െൻറ ഉ​റ​ച്ച ബോ​ധ്യം.

ഞാ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടി​നെ മു​ഴു​വ​ൻ റ​ദ്ദാ​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യാ​ണ്​ ചി​ല​ർ ഈ ​സ​മ​യ​ത്ത്​ പ്ര​ക​ടി​പ്പി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെൻറി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പ​ര​സ്യ​മാ​യി ആ​ലിം​ഗ​നം ചെ​യ്ത് സൗ​ഹൃ​ദം പ്ര​ക​ടി​പ്പി​ച്ച​തി​നെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​മാ​യി കൂ​ട്ടി​ക്കു​ഴ​ക്കേ​െ​ണ്ട​ന്ന് വാ​ദി​ച്ച​വ​രാ​ണ് ചി​ത്ര​ത്തി​െൻറ പേ​രി​ൽ ത​െൻറ രാ​ഷ്​​ട്രീ​യ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - MB Rajesh explanation about Friendship with Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.