അനുരാഗുമായുള്ള സൗഹൃദം: വിമർശനം ഉള്‍ക്കൊള്ളുന്നു -എം.ബി. രാജേഷ്
text_fieldsകൂറ്റനാട് (പാലക്കാട്): കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഫേസ്ബുക് കുറിപ്പിന് വിശദീകരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്. അനുരാഗിെൻറ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് ഉയര്‍ന്ന വിമര്‍ശനം ന്യായവും പ്രസക്തവുമാണെന്നും അതിനെ പൂര്‍ണമായും മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായും സ്പീക്കർ പറഞ്ഞു.
വര്‍ഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടം നടക്കുന്ന സന്ദര്‍ഭത്തില്‍ ആ വിമര്ശനത്തിെൻറ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുന്നു. വിമർശനം ന്യായമായതിനാൽ ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താൻ അത് സഹായിക്കും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയശരിക്ക് മുകളിലല്ല എന്നതാണ് എെൻറ ഉറച്ച ബോധ്യം.
ഞാൻ ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രതയാണ് ചിലർ ഈ സമയത്ത് പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധി പാർലമെൻറിൽ പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേെണ്ടന്ന് വാദിച്ചവരാണ് ചിത്രത്തിെൻറ പേരിൽ തെൻറ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നതെന്നും രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.