ഫോൺ ചോർത്തൽ ഗൗരവതരം, സഭക്കുള്ളിൽ പരമാധികാരി സ്​പീക്കർ -എം.ബി. രാജേഷ്​

തിരുവനന്തപുരം: ഫോൺ ചോർത്തൽ വിവാദം ഗൗരവതരമാണെന്ന്​ നിയമസഭ സ്​പീക്കർ എം.ബി. രാജേഷ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്​ ഫോൺ ചോർത്തൽ. ആർട്ടിക്കിൾ 21 ​െൻറയും സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണിത്​. ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പോലും കഴിയാത്ത സംഭവവികാസങ്ങളാണ്​ പുറത്തുവരുന്നത്​. ഇക്കാര്യങ്ങൾ അന്വേഷണത്തിന്​ വിധേയമാക്കേണ്ടതാണ്​. കൺസോർട്യം നടത്തിയ അന്വേഷണത്തിൽ നിരവധി വിവരങ്ങളാണ്​ പുറത്തുവന്നിട്ടുള്ളത്​. ഇക്കാര്യങ്ങളുൾപ്പെടെ വിശദമായി അന്വേഷിച്ച്​ ഇതുമായി ബന്ധപ്പെട്ട വസ്​തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പാർലമെൻററി ജനാധിപത്യത്തിൽ സഭക്കുള്ളിലെ പരമാധികാരി സ്​പീക്കറാണെന്ന്​ നിയമസഭ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമർശം സംബന്ധിച്ച ​േചാദ്യത്തോട്​ അദ്ദേഹം പ്രതികരിച്ചു. നിയമസഭ, പാർലമെൻറ്​ അംഗങ്ങളുടെ ​പ്രി​വിലേജ്​ വർഷങ്ങളായി നിലനിൽക്കുന്നതാണ്​. നിർഭയമായി തടസ്സങ്ങളില്ലാതെ തങ്ങളുടെ കർത്തവ്യം നിർവഹിക്കാനുള്ള അവകാശമാണ്​ അംഗങ്ങൾക്ക്​ ഇതിലൂടെ നൽകുന്നത്​. അത്​ പാർലമെൻററി സംവിധാനത്തിൽ നിലവിലുള്ളതാണ്​. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചൊന്നും താൻ പറയുന്നില്ല.

നിയമസഭാംഗമായ മാത്യു കുഴൽനാടനെതിരെ മറ്റൊരംഗമായ വിജിൻ നൽകിയ പരാതി മറ്റ്​ പരാതികൾ പോലെ നടപടിക്രമങ്ങൾ പാലിച്ച്​ പരിശോധിച്ച്​ നടപടി സ്വീകരിക്കും. നിയമസഭയിൽ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട്​ വനിതാ അംഗമായിരുന്ന ജമീല പ്രകാശം നൽകിയ കേസി​െൻറ അവസ്ഥ എന്താണെന്ന്​ പരിശോധിക്കാതെ പറയാനാകില്ല. കെ.കെ. രമയുടെ മക​നു നേരെ വധഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട്​ തനിക്ക്​ പരാതി ലഭിച്ചിട്ടില്ല. നവംബർ ഒന്നോടെ കടലാസ്​ രഹിത നിയമസഭ പൂർത്തിയാക്കുകയെന്നാണ്​ ലക്ഷ്യം. സഭാ ടി.വി പ്രവർത്തനങ്ങൾ തുടരും. അതുമായി ബന്ധപ്പെട്ട ഉന്നതതല സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്​. മറ്റ്​ ചാനലുകളെപ്പോലെയല്ലെങ്കിലും ഉള്ളടക്കം, സ്വഭാവം എന്നിവയിൽ ആവശ്യമായ മാറ്റം വരുത്തും.

എം.എൽ.എ ഹോസ്​റ്റൽ പൊളിച്ചുപണിയാൻ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ശോച്യാവസ്ഥ സംബന്ധിച്ച്​ അംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ട്​. ഹൗസ്​ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച്​ തുടർനടപടികൾ സ്വീകരിക്കും. സഭാസമ്മേളനത്തിൽ പുതിയ ബില്ലുകൾ 

Tags:    
News Summary - M.B Rajesh On Phone Tapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.