െകാച്ചി: കാലടി സർവകലാശാലയിലെ അനധികൃത നിയമനത്തിൽ പ്രതിഷേധവുമായി ഇൻറർവ്യൂ ബോർഡ് അംഗമായിരുന്ന കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യാപകൻ ഡോ. ഉമർ തറമേൽ. കേരളത്തിലെ ഒരു സർവകലാശാലയിൽനിന്ന് ഇത്തരം അനുഭവം ആദ്യമാണെന്നും ഇനി ഇപ്പണിക്ക് ഇല്ലെന്നും അക്കാദമിക് സമൂഹത്തെ അറിയിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിൽനിന്ന്: 'കോളജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അതത് വിഷയത്തിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിെൻറ അടിസ്ഥാനത്തിൽ നിയമനം വേണമെന്നുമാണ് സർവകലാശാല, യു.ജി.സി ചട്ടങ്ങൾ.
സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെ തന്നെയാണ്. അതേ സാധുവാകൂ. അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടിവന്നിട്ടുണ്ട്. പലയിടത്തും സമരം ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാൽ, സ്വപ്നത്തിൽപോലും നിനക്കാത്ത മട്ടിൽ, റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്ന് ഇതാദ്യമാണ്.
ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിെൻറ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്ന് കേരളത്തിലെ അക്കാദമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു'.
വിവാദം അസംബന്ധം –വി.സി
കൊച്ചി: നിനിതയുടെ നിയമനം സംബന്ധിച്ച വിവാദം അസംബന്ധവും അനാരോഗ്യകരവും അടിസ്ഥാനരഹിതവുമെന്ന് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്. യു.ജി.സി ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് നിയമനം.
മൂന്ന് സബ്ജക്ട് എക്സ്പെർട്ടുകൾ ഉൾപ്പെടെ ഏഴു പേരടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി. ഏഴുപേരും സ്വന്തം കൈപ്പടയിൽ ഉദ്യോഗാർഥിയുടെ േപരെഴുതി രേഖപ്പെടുത്തിയ മാർക്കിെൻറ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ചയാൾക്കാണ് നിയമനം നൽകിയത്. ആരുടെയും മാർക്കോ പേരോ തിരുത്തിയിട്ടില്ല. -വി.സി.വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.