കൊച്ചി: വനിത കമീഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈനെ നീക്കണമെന്ന ഹരജി ൈഹകോടതി വിധി പറയാൻ മാറ്റി. സി.പി.എമ്മിന് സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്ന് പ്രഖ്യാപിച്ചതിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തള്ളിപ്പറഞ്ഞ ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രസിഡൻറ് ലതിക സുഭാഷ് നൽകിയ ഹരജിയാണ് പരിഗണിച്ചത്.
പദവിയോട് ആത്മാർഥതയില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇവർ ചെയ്തതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. നിയമനം നൽകുന്ന സമയത്ത് അയോഗ്യത ഉണ്ടെങ്കിലാണ് ക്വോ വാറേൻറാ (പദവിയിൽ തുടരുന്നത് തടയൽ) ഹരജി നിലനിൽക്കൂവെന്ന് സർക്കാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.