കണ്ണൂർ: സി.പി.എം നേതാവും മുൻ വനിതാ കമീഷൻ അധ്യക്ഷയുമായ എം.സി. ജോസഫൈന് ഹൃദയാഘാതം. പാർട്ടി കോൺഗ്രസ് വേദിയിൽ ശനിയാഴ്ച വൈകീട്ടാണ് ഹൃദയാഘാതമുണ്ടായത്.
ഉടൻ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യനില അപകടകരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.