തിരുവനന്തപുരം: എം.എൽ.എക്കെതിരെ ആരോപണമുന്നയിച്ച യുവതി രാഷ്ട്രീയവും സംഘടനപരവുമായ പരിഹാരം ഉദ്ദേശിക്കുന്നതുകൊണ്ടാകാം സംഘടന നേതാക്കളെ പരാതി അറിയിച്ചതെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസെഫെൻ. പ്രശ്നങ്ങളെ നിയമപരമായി നേരിടേണ്ടിവരുമ്പോൾ നിയമസ്ഥാപനങ്ങളെ തന്നെ സമീപിക്കാനുള്ള ഇച്ഛാശക്തി സ്ത്രീകൾക്കുണ്ടാകണമെന്നും അവർ പറഞ്ഞു.
നിയമപരമായി പരിഹാരംകാണാൻ ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും രക്ഷാവലയം തീർക്കാൻ വനിത കമീഷന് കഴിയും. അക്കാര്യത്തിൽ രാഷ്ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ പരിഗണന ആർക്കുമുണ്ടാവില്ലെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തെറ്റുകുറ്റം മാനുഷികമാണെന്ന അഭിപ്രായം കുറ്റകൃത്യത്തെ ലഘൂകരിക്കാനോ അവഗണിക്കാനോ ഉള്ളതല്ല. നിയമവും നിയന്ത്രണവും ഇല്ലാതെ പെരുമാറാൻ ഒരാൾക്കും സമൂഹത്തിെൻറ ഇളവ് ലഭിക്കില്ലെന്നും ജോസെഫെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.