കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുകേസിൽ പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന എം.സി. ഖമറുദ്ദീൻ, 24 കേസുകളിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) വാദം കേട്ടശേഷം ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി.
അതേസമയം, മറ്റ് 21 കേസിൽ കൂടി ഖമറുദ്ദീൻ തിങ്കളാഴ്ച പുതുതായി ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈകോടതിയിൽനിന്ന് ആദ്യത്തെ മൂന്നു കേസുകളിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലും രോഗാവസ്ഥ പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്നാണ് പ്രതിയുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടത്.
ആദ്യത്തെ മൂന്ന് കേസിൽ 58 ദിവസെത്ത ജയിൽവാസത്തിനുശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയും നിരവധി കേസുകൾ ഉള്ളതിനാൽ നിലവിൽ ജാമ്യം ലഭിച്ചാലും ഖമറുദ്ദീന് ജയിലിൽ കഴിയേണ്ടിവരും. ഇ.ഡി കൂടി ഇടപെട്ടതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടാവുകയാണ്. ഖമറുദ്ദീെൻറയും കൂട്ടാളികളുടെയും സാമ്പത്തിക സ്രോതസ്സുകൂടി അന്വേഷണ വിഷയമാകും.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ, വലതുപക്ഷത്തെ ഒരു എം.എൽ.എ സാമ്പത്തിക ക്രമക്കേടിൽപെട്ട് ജയിലിൽ കിടക്കുന്നത് ആയുധമാക്കാൻ ഇടതുപക്ഷം എല്ലാ കരുക്കളും നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഖമറുദ്ദീനെ പുറത്തെത്തിക്കാനുള്ള ശ്രമം മുസ്ലിം ലീഗും വലതുപക്ഷവും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.