തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചെന്ന് എം.ഡി ദിവ്യ എസ്. അയ്യർ. 12ന് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ചരക്ക് കപ്പലിനെ തുറമുഖത്ത് സ്വീകരിക്കുമെന്നും എം.ഡി വ്യക്തമാക്കി.
ഒന്നര മാസം ട്രയൽ റൺ നടക്കും. വിദേശത്ത് നിന്നുള്ള മദർഷിപ്പിന് പിന്നാലെ ചെറുകപ്പലുകളും എത്തുമെന്നും എം.ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നുള്ള കപ്പലാണ് 12ന് എത്തുന്നത്. 1000 കണ്ടെയ്നറുകളുള്ള യൂറോപ്പിൽ നിന്നുള്ള മദർ ഷിപ്പാണ് നങ്കൂരമിടുക. കണ്ടെയ്നറുകൾ മദർ ഷിപ്പിൽ നിന്ന് ചെറുകപ്പലുകളിലേക്ക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കാനും തിരികെ കയറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഒന്നര മാസത്തോളം ട്രയൺ റൺ തുടരും.
അദാനി തുറമുഖ കമ്പനിയുടെ കീഴിലുള്ള മുന്ദ്ര തുറമുഖം വഴി ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം. സെമി ഓട്ടോമാറ്റിക് ക്രെയിനുകൾ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധമാണ് സജ്ജീകരണം. ഐ.എൻ.വൈ.വൈ 1 എന്ന കോഡ് ആണ് തുറമുറത്തിന് നൽകിയിട്ടുള്ളത്.
തുറമുഖത്തിന്റെ ആദ്യഘട്ടം പ്രവർത്തനത്തിനുള്ള ക്രെയിനുകൾ നേരത്തേ ചൈനയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.