തിരുവല്ല : ബാംഗ്ലൂരിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സർവീസ് ബസ്സിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂർ സ്വദേശികളായ രണ്ട് യുവാക്കൾ തിരുവല്ലയിൽ പൊലീസിന്റെ പിടിയിലായി. 15 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. ബാംഗ്ലൂർ മഡിവാളയിൽ നിന്നും ഇന്നലെ വൈകിട്ട് ഒമ്പത് മണിയോടെ പുറപ്പെട്ടടൂറിസ്റ്റ് ബസ്സിൽ സഞ്ചരിച്ചിരുന്ന അടൂർ പഴകുളം വലിയവിളയിൽ ഫെസൽ മുഹമ്മദ് ( 24 ), അടൂർ പറക്കോട് അണ്ടൂർ തേക്കേതിൽ റോക്കി റോയി ( 21 ) ആണ് 15 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി പിടിയിലായത്.
തിരുവല്ല - ചെങ്ങന്നൂർ റോഡിൽ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടിൽ സിൽക്സിന് മുമ്പിലായി ഇന്ന് രാവിലെ ഒമ്പത് മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ബസ്സിന്റെ ലഗേജ് കമ്പാർട്ട്മെൻറ് ഷൂസിലും ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്.
പിടിയിലായ ഇരുവരും ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ അടക്കമുളള ലഹരി വസ്തുക്കൾ പതിവായി കടത്തുന്ന മാഫിയയിലെ പ്രധാന കണ്ണികൾ ആണെന്നും ഇരുവർക്കും എതിരെ എം.ഡി.എം.എ , കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.