മെക് 7 മേഖല തല ഉദ്ഘാടനം നിര്‍വഹിച്ച് ശ്രീകണ്ഠന്‍ എം.പി; ‘നല്ല വ്യായാമ പദ്ധതി, രാജ്യ വ്യാപകമായി നടപ്പാക്കണം’

പാലക്കാട്: ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ ‘മെക് 7’ വ്യായാമ കൂട്ടായ്മയുടെ പട്ടാമ്പി മേഖല തല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിർവഹിച്ചു. കൂട്ടായ്മക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി സി.പി.എമ്മും കാന്തപുരം എ.പി വിഭാഗം നേതാക്കളും രംഗത്തുവന്നതിന് പിന്നാലെയാണ് മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം ഇന്ന് രാവിലെ ഓങ്ങല്ലൂർ അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ എം.പി നിർവഹിച്ചത്.

കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണ് മെക് 7 എന്നും രാജ്യ വ്യാപകമായി നടപ്പാക്കണമെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും ഒന്നും തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം വിവാദമായതോടെ അദ്ദേഹം മലക്കംമറിഞ്ഞു. മെക് 7നെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് മെക് 7നെ കുറിച്ച് ആക്ഷേപമില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പൊതുകൂട്ടായ്മകളിൽ നുഴഞ്ഞുകയറി മതനിരപേക്ഷത തകർക്കാൻ സംഘപരിവാർ, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ എന്നിവർ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞതെന്നാണ് പി.മോഹനൻ വിശദീകരിച്ചത്.

‘എല്ലാതരം വർഗീയതകളേയും സി.പി.എം എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നിനേയും സി.പി.എം അനുകൂലിക്കില്ല. മെക് 7 മുൻ സൈനികൻ തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. അതിൽ പ്രശ്നങ്ങളൊന്നുമില്ല. വ്യായാമത്തിനായുള്ള സംഘടന പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ മ​ൾ​ട്ടി എ​ക്സ​ർ​സൈ​സ്​ കോ​മ്പി​നേ​ഷ​ൻ (മെ​ക്​ 7) വ്യാ​യാ​മ കൂ​ട്ടാ​യ്മ​യെ​ച്ചൊ​ല്ലി മോഹനന്റെ വിവാദ പ്രസ്താവന വൻ ചർച്ചയായിരുന്നു. മെ​ക്​ 7ന്​ ​പി​ന്നി​ൽ ജ​മാ​​അ​ത്തെ ഇ​സ്​​ലാ​മി​യാ​ണെ​ന്നും പോ​പു​ല​ർ ഫ്ര​ണ്ട് സ്വാ​ധീ​നം പി​ന്നി​ലു​ണ്ടെ​ന്നു​മാ​ണ്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ന​ൻ ആ​രോ​പി​ച്ച​ത്.

സു​ന്നി കാ​ന്ത​പു​രം വി​ഭാ​ഗ​വും കൂ​ട്ടാ​യ്മ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നിരുന്നു. കൂ​ട്ടാ​യ്മ​ക്ക്​ പി​ന്നി​ൽ ജ​മാ​അ​ത്തി​നെ​യും മു​ജാ​ഹി​ദ്​ വി​ഭാ​ഗ​ങ്ങ​ളെ​യും കൂ​ട്ടി​ക്കെ​ട്ടി​യും എ​ൻ.​ഡി.​എ​ഫി​ന്‍റെ പ​ഴ​യ രൂ​പ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചു​മാ​യി​രു​ന്നു രം​ഗ​പ്ര​വേ​ശം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ കാ​മ്പ​യി​നും കാ​ന്ത​പു​രം വി​ഭാ​ഗം നേ​താ​ക്ക​ൾ സം​ഘ​ടി​പ്പി​ച്ചു. മലപ്പുറം കൊണ്ടോട്ടിക്കടുത്ത തുറക്കലിലുള്ള മുൻ സൈനികൻ പി. സലാഹുദ്ദീൻ തുടക്കംകുറിച്ചതാണ് മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) എന്ന വ്യായാമ സംവിധാനം. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവന്‍. 2012 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്.

‘മെ​ക്​ 7’ നല്ല ആരോഗ്യ കൂട്ടായ്മയാണെന്നും വ്യായാമം ചെയ്യുന്നതിലും ആരോഗ്യം നന്നാക്കുന്നതിലും എന്തിനാണ് ഏതെങ്കിലും വിഭാഗത്തിന്‍റെ പേരെടുത്ത് പറയേണ്ട കാര്യമുള്ളതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദിച്ചിരുന്നു. പി. മോഹനന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

‘കോഴിക്കോട് ബീച്ചിലെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ പോകുകയും അവർക്കൊപ്പം വ്യായാമം ചെയ്യുകയുമുണ്ടായി. വിവിധതരം വ്യായാമ കൂട്ടായ്മകളുണ്ട്. അതിൽ ജാതി മത ചിന്തകളൊന്നും ആരും വെച്ചുപുലർത്താറില്ല. ഇത് രഹസ്യ സ്ഥലത്ത് നടത്തുന്നതല്ല, പൊതുസ്ഥലത്ത് എല്ലാവരും കാൺകെയാണ് വ്യായാമ മുറകൾ നടക്കുന്നത്. ഫലം ലഭിക്കുന്നത് കൊണ്ടാണല്ലോ ആളുകൾ അതിനോട് താൽപര്യം പ്രകടിപ്പിക്കുന്നത്. ഒരു സാമ്പത്തിക ലാഭവും പ്രതീക്ഷിച്ചല്ല അവർ അത് ചെയ്യുന്നത്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഏതെങ്കിലും സംഘടനയെ വിമർശിച്ചിട്ടില്ലെന്നും പൊതുവായി പറ‍യുന്ന കൂട്ടത്തിൽ ഇത്തരം കൂട്ടായ്മകൾക്കിടയിൽ ഏതെങ്കിലും സംഘടനകൾ നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാം’ -അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

Tags:    
News Summary - mec 7 pattambi unit inauguration vk sreekandan mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.