കോഴിക്കോട്: മെക് 7 ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എം വർഗീയ കാർഡ് കളിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ കാർഡ് ഇറക്കിയ ബി.ജെ.പിയുടെ കേരളത്തിലെ അവസ്ഥ തന്നെയാകും സി.പി.എമ്മിനും സംഭവിക്കുക. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയത് ജനം തള്ളി. പാലക്കാട്ട് രണ്ട് പത്രങ്ങൾക്ക് മാത്രം പ്രത്യേക പരസ്യം കൊടുത്ത് നടത്തിയ വർഗീയ പ്രചാരണങ്ങളും ജനം തള്ളിയത് അനുഭവമാണ്.
സർക്കാറിന്റെ പ്രവർത്തനങ്ങൾ നേരാംവണ്ണം പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തേണ്ടിവരുന്നത്. മെക് 7 പരിപാടിയിൽ താനും പങ്കെടുത്തതാണെന്നും അവിടെ വ്യായാമം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും സർക്കാർ ജാഗ്രത സ്വീകരിച്ചില്ലെങ്കിൽ പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.