അഭിഭാഷക അസോ. എട്ടുംപൊട്ടും തിരിയാത്തവരുടെ കൂട്ടം –സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: പ്രഗല്ഭ അഭിഭാഷകര്‍ നയിച്ചിരുന്ന ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ഇന്ന് എട്ടും പൊട്ടും തിരിയാത്ത ഒരുകൂട്ടം വക്കീലന്മാരുടെ ക്ളബ് മാത്രമായി മാറിയിരിക്കുകയാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കോടതികളിലെ മാധ്യമ വിലക്കിനെതിരെ ഹൈകോടതി ജങ്ഷനില്‍ യുവജനതാദള്‍-യു സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതികളില്‍ നടക്കുന്ന ഒത്തുകളി പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് മാധ്യമ വിലക്കിന് പിന്നില്‍. ഇക്കാര്യത്തില്‍ ജഡ്ജിമാരുടെ നിസ്സംഗതയാണ് പ്രശ്നം തീരാതിരിക്കാന്‍ കാരണം. ജഡ്ജിമാര്‍ ഉറച്ചനിലപാട് പ്രഖ്യാപിച്ചാല്‍ പ്രശ്നം അന്ന് തീരും. ചില ജഡ്ജിമാരും കോടതി നടപടി പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാകാം വ്യക്തമായ നിലപാടിന് തടസ്സമെന്നും സംശയിക്കണം.

ആരോപണവിധേയനായ മത്തായി മാഞ്ഞൂരാനുവേണ്ടി അഭിഭാഷകര്‍ നിലകൊണ്ടപ്പോള്‍ അതിനെ എതിര്‍ത്തതിനാണ് തനിക്കെതിരെ അസോസിയേഷനില്‍നിന്ന് നടപടിയുണ്ടായത്.  കേരളത്തിലും തമിഴ്നാട്ടിലുമായി 20 ശതമാനത്തോളം അഭിഭാഷകരുടേത് വ്യാജ ബിരുദമാണെന്നാണ് കണ്ടത്തെിയിട്ടുള്ളതെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - media ban sebastian paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.