ചാവക്കാട്: എൽ.ഡി.എഫ് വിജയം സർവേയിലൂടെ പ്രവചിച്ച മാധ്യമങ്ങൾ ഇപ്പോൾ യു.ഡി.എഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാറ്റിപ്പറയുന്ന സ്ഥിതിയിലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ തെരഞ്ഞെടുപ്പ് പര്യടനത്തിെൻറ കടപ്പുറം പഞ്ചായത്തിലെ സമാപന സമ്മേളനം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ഡി. വീരമണി അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ഖാദർ, സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, പി. യതീന്ദ്രദാസ്, ഷരീഫ് കുറ്റൂർ, പി.എം. അമീർ, വി.എം. മുഹമ്മദ് ഗസാലി, കെ.എ. ഹാറൂൺ റഷീദ്, ആർ.വി. അബ്ദുൽ റഹീം, പി.എ. ഷാഹുൽ ഹമീദ്, നൗഷാദ് തെരുവത്ത് എന്നിവർ സംസാരിച്ചു.
തെക്കരകത്ത് കരീം ഹാജി സ്വാഗതം പറഞ്ഞു. ഞായറാഴ്ച വട്ടേക്കാട് സെൻറിൽനിന്ന് ആരംഭിച്ച പര്യടനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ.കെ. ഹംസക്കുട്ടി, പി.വി. ഉമർകുഞ്ഞി, പി.എം. മുജീബ്, സി.വി. സുരേന്ദ്രൻ, സി. സാദിഖലി, മിസിരിയ മുസ്താഖലി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.