മഞ്ചേരി: മീഡിയ വൺ അവതരിപ്പിക്കുന്ന മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഫ്യൂഷൻ ഷോ ഞായറാഴ്ച വൈകീട്ട് 6.30ന് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. സംഗീതലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗായിക രഹ്നയും പതിനാലാം രാവിലൂടെ ശ്രദ്ധേയരായ ഒരുസംഘം ഗായികമാരുമാണ് സംഗീത പരിപാടിയിൽ എത്തുന്നത്. അത്യാധുനിക ദൃശ്യ ശ്രാവ്യസങ്കേതങ്ങളുടെ അകമ്പടിയോടെയാണ് മൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത വിസ്മയം അവതരിപ്പിക്കുന്നത്. കേരളത്തിെൻറ സംഗീത പാരമ്പര്യത്തിലൂടെയും പ്രമുഖ സംഗീതജ്ഞരിലൂടെയുമുള്ള യാത്രയാണ് സംഗീത പരിപാടിയുടെ പ്രത്യേകത.
കോഴിക്കോട് നിന്നുള്ള കലാകാരന്മാരാണ് സംഗീതവിരുന്നിന് പിന്നണി വായിക്കുക. മലയാളസിനിമ സംഗീതരംഗത്തെ പ്രമുഖരുടെ ഒരുനിരയും വിഡിയോ ദൃശ്യങ്ങളിലൂടെ ഈ പരിപാടിയിൽ അണിചേരും. സിനിമ ഗാനങ്ങൾക്ക് പുറമെ മാപ്പിളപ്പാട്ടുകളും നാടൻ പാട്ടുകളുമടക്കം കോർത്തിണക്കിയാണ് മെഗാ മ്യൂസിക് ഫ്യൂഷൻ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈകീട്ട് 6.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംഗീതവിരുന്ന് ഉദ്ഘാടനം ചെയ്യും. മീഡിയ വൺ പതിനാലാം രാവ് ജേതാക്കൾ മഞ്ചേരി സ്വദേശികളായ ബാദുഷ, സുൽഫ, റബീഉല്ല എന്നിവരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.