പ്ലസ് ടുവിനു ശേഷം മികച്ച തൊഴിലവസരവും വരുമാനവും പ്രദാനം ചെയ്യുന്ന ആർക്കിടെക്ചർ (ബി.ആർക്), ഡിസൈൻ (ബി.ഡിസൈൻ) കോഴ്സുകളെക്കുറിച്ചറിയാൻ 'മാധ്യമ'ത്തിെൻറ നേതൃത്വത്തിൽ തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി ഒമ്പതിനാണ് പരിപാടി.
ആഗോള താപനം, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ കഴിയുന്ന ഡിസൈനുകൾക്കും മാസ്റ്റർ പ്ലാനുകൾക്കും ഇപ്പോൾ പ്രസക്തി ഏറെയാണ്. ഗ്രാമീണ-നഗര പ്ലാനിങ്, ലാൻഡ്സ്കേപ് ഡിസൈൻ, ഇൻറീരിയർ ഡിസൈൻ, കെട്ടിടങ്ങളുടെ പരിരക്ഷ, പരിസ്ഥിതിക്കിണങ്ങിയ നിർമാണം എന്നിവയിൽ ആർക്കിടെക്ചർ പ്രധാനമാണ്. കോഴ്സുകൾ സ്വീകരിക്കുമ്പോൾ ഏറ്റവും മികച്ച സ്ഥാപനം തിരഞ്ഞെടുക്കുന്നേതാടൊപ്പം ഉയർന്ന നിലവാരം പുലർത്തുന്ന ഡിസൈൻ കോഴ്സുകൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
ആർക്കിടെക്ചറിന് ഉയർന്ന പഠനം സാധ്യമാക്കുന്ന സ്ഥാപനങ്ങളായ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചർ ന്യൂഡല്‍ഹി, വിവിധ ഐ.ഐ.ടികൾ, എന്‍.ഐ.ടി.കൾ, സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറല്‍ പ്ലാനിങ് ആന്‍ഡ് ടെക്നോളജി അഹ്മദാബാദ് എന്നിവിടങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഡിസൈൻ കോഴ്സ് അഡ്മിഷൻ എങ്ങനെ നേടും, ഏതൊക്കെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ഇത്തരം കോഴ്സുകൾ ലഭ്യമായിട്ടുള്ളത് തുടങ്ങിയ ചോദ്യങ്ങൾക്ക് അഹ്മദാബാദ് കേന്ദ്രമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്ന് ഓട്ടോമൊബൈൽ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വിബു സുരേന്ദ്രൻ, സൂരജ് രജിനാൾഡ് (ആർക്കിടെക്ചർ അധ്യാപകൻ, തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട്), സി.കെ. സച്ചിൻ (പൂർവ വിദ്യാർഥി, ടി.കെ.എം എൻജിനീയറിങ് കോളജ് ആൻഡ് CEPT യൂനിവേഴ്സിറ്റി) എന്നിവർ ഉത്തരം നൽകുന്നു. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ www.madhyamam.com/webinar , ഫോൺ: +91 8086111216.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.