മീഡിയവൺ വാർത്താ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

കാസർകോട്: മീഡിയ വൺ ചാനൽ റിപ്പോർട്ടറും ക്യാമറാമാനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്. കാസർകോട്ടെ മീഡിയ വൺ റിപ്പോർട്ടർ ഷബീർ (28), താൽക്കാലിക ക്യാമറാമൻ ധനുരാജ് (30), ഡ്രൈവർ സാലിക് (38) എന്നിവർക്കാണ് പരിക്കേറ്റത്. ധനുരാജിന്റെ പരിക്ക് സാരമുള്ളതാണ്.

ശനിയാഴ്ച്ച ഉച്ചയോടെ ബോവിക്കാനത്താണ് അപകടം. ഇരിയണ്ണിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത് തിരിച്ചുവരുന്നതിനിടയിൽ എതിർ ദിശയിൽ നിന്നെത്തിയ കാറുമായി കുട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെങ്കള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കാസർകോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Mediaone Channel Car Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.