കോഴിക്കോട്: ദൃശ്യമാധ്യമ രംഗത്ത് പുതുവഴികൾ വെട്ടിത്തുറന്ന മീഡിയവൺ, മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും വ്യത്യസ്തമാകുന്നു. പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനമാകുകയാണ് മീഡിയവൺ ചാനൽ. ചാനലിെൻറ ആസ്ഥാനത്ത് പ്രവർത്തന സജ്ജമായ 620 kWp സൗരോർജ പ്ലാൻറ് തിങ്കളാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
1425 പാനലുകളും , ഏഴു ഇന്‍വർട്ടറുകളും അനുബന്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം 9,05,200 kWh വൈദ്യുതി ഉൽപാദിപ്പിക്കാനാകും. സോളാറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്ന് ആവശ്യമുള്ളത് മീഡിയവണ്‍ ഉപയോഗിക്കും. അധികംവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. ഇതിനായി വൈദ്യുതി ബോർഡുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പ്രതിവർഷം പുറന്തള്ളുന്ന കാർബൺ ഡൈഓക്സൈഡിെൻറ അളവിൽ 905.2 ടൺ വരെ സോളാർ പദ്ധതിയിലൂടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളം ആസ്ഥാനമായ മൂപ്പന്‍സ് എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സോളാര്‍ പ്ലാൻറ് സ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ 11ന് മീഡിയവൺ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സോളാർ പ്ലാൻറ് കമീഷൻ ചെയ്യും. മീഡിയവൺ ചെയർമാൻ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി , പി.ടി.എ റഹീം എം.എൽ.എ , പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സുഹറാബി , മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ , മാനേജിങ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫ് , സി.ഇ.ഒ റോഷൻ കക്കാട്ട് , എഡിറ്റർ പ്രമോദ് രാമൻ , കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കെ.ബി. സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.