കോഴിക്കോട്: ദൃശ്യമാധ്യമ രംഗത്ത് പുതുപാത തുറന്ന മീഡിയവണ്‍ ചാനലിെൻറ ന്യൂസ് സ്റ്റുഡിയോ ഉള്‍പ്പെടുന്ന കോഴിക്കോട്ടെ ആസ്ഥാന മന്ദിരം ഇനി പ്രവർത്തിക്കുക സൗരോർജത്തിൽ. സോളാർ പവർ പ്ലാൻറിെൻറ സ്വിച്ച് ഓണ്‍ കർമം സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവഹിച്ചു. സൗരോർജ മേഖലയിൽ വലിയൊരു ദൗത്യമാണ് മീഡിയവണ്‍ നിർവഹിച്ചതെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ ദൗത്യത്തിൽ മീഡിയവൺ പങ്കാളിയായതിൽ സന്തോഷമുണ്ട്. സൗരോർജത്തിെൻറ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മീഡിയവൺ പദ്ധതിവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവൺ മുന്നോട്ടുവെക്കുന്ന നിലപാടുകളോടു ചേർന്നു നിൽക്കുന്ന ഊർജോത്പാദന രീതിയിലേക്കാണ് കടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മീഡിയവൺ ചെയർമാന് എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
വൈസ് ചെയർമാന് പി. മുജീബ് റഹ്മാന് പദ്ധതി വിശദീകരിച്ചു. 1425 പാനലുകളും ഏഴ് ഇന്‍വെർട്ടറും അടങ്ങുന്നതാണ് 620 KWPെൻറ സൗരോർജ പ്ലാൻറ്. ആറു മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്. 2480 യൂനിറ്റാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കാനാവുക.
എം.കെ. രാഘവന് എം.പി, പി.ടി.എ റഹീം എം.എല്‍.എ, മീഡിയവൺ എം.ഡി ഡോ. യാസീന്‍ അശ്റഫ്, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കെ.ബി സ്വാമിനാഥന്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സുഹറാബി തുടങ്ങിയവർ സംസാരിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, പ്രതിക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ വൈദ്യുതി മന്ത്രിമാരായ എം.എം. മണി, ആര്യാടന് മുഹമ്മദ്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവർ പദ്ധതിക്ക് ഓൺലൈനായി ആശംസ നേർന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മീഡിയവണിെൻറ ഉപഹാരം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ കൈമാറി.
മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്ട് സ്വാഗതവും എഡിറ്റർ പ്രമോദ് രാമന് നന്ദിയും പറഞ്ഞു. എറണാകുളം ആസ്ഥാനമായ മൂപ്പന്‍സ് എനര്‍ജി സൊലൂഷ്യൻസാണ് നിർമാണം പൂർത്തീകരിച്ചത്. കമ്പനി സി.ഇ.ഒ മുഹമ്മദ് ഫയാസിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.