തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഉയർന്ന ഫീസ് നിരക്ക് വിവാദത്തിന് പിന്നാലെ സ്പോട്ട് അഡ്മിഷനിൽ സംവരണ അട്ടിമറി നടന്നതായും ആക്ഷേപം. എൻ.ആർ.െഎ േക്വാട്ടയിൽ ഒഴിവുവന്ന 117 സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി പ്രവേശനം നൽകിയിരുന്നു. എന്നാൽ, ഇൗ സീറ്റുകളിലെ പ്രവേശനത്തിൽ സംവരണ വ്യവസ്ഥ പാലിച്ചില്ലെന്നാണ് ആരോപണം ഉയർന്നത്. ആഗസ്റ്റ് 31ന് അവസാനിപ്പിക്കേണ്ടിയിരുന്ന പ്രവേശന നടപടി സെപ്റ്റംബർ ഒന്നിലേക്ക് നീണ്ടിരുന്നു. സെപ്റ്റംബർ ഒന്നിന് പുലർച്ചെയാണ് 117 എൻ.ആർ.െഎ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി പ്രവേശന പരീക്ഷ കമീഷണർ പ്രവേശനം നടത്തിയത്.
വിവിധ ഘട്ടങ്ങളിലായി നിശ്ചിത റാങ്ക് പരിധിയിലുള്ളവരെ വിളിച്ചുവരുത്തി സ്പോട്ട് അഡ്മിഷൻ നടത്തുകയായിരുന്നു. ഇതിൽ ഒരുഘട്ടത്തിൽ പോലും സംവരണം പാലിച്ചിട്ടില്ലെന്നാണ് പെങ്കടുത്തവർ പറയുന്നത്. സ്പോട്ട് അഡ്മിഷെൻറ മറ്റ് ഘട്ടങ്ങളിൽ എല്ലാം സംവരണം പാലിച്ചപ്പോൾ എൻ.ആർ.െഎ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റ് േക്വാട്ടയിലേക്ക് മാറ്റിനടത്തിയ പ്രവേശനത്തിലാണ് ഇത് അട്ടിമറിക്കപ്പെട്ടത്. മെറിറ്റിലേക്ക് മാറ്റിയ 117 സീറ്റുകളിൽ 60 ശതമാനത്തിലേക്കാണ് സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം നടത്തേണ്ടത്. എസ്.സി/എസ്.ടി വിഭാഗത്തിന് 10 ശതമാനം സീറ്റിലും ഇൗഴവ വിഭാഗത്തിന് ഒമ്പതും മുസ്ലിം എട്ടും ലത്തീൻ കത്തോലിക്ക, ആംേഗ്ലാ ഇന്ത്യൻ വിഭാഗങ്ങൾക്കും മൂന്ന് ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് മൂന്നും ധീവര, വിശ്വകർമ വിഭാഗങ്ങൾക്ക് രണ്ടുവീതം ശതമാനം സീറ്റുകളും നീക്കിവെക്കണം.
കുശവ, മറ്റ് പിന്നാക്ക ക്രിസ്ത്യൻ, കുടുംബി വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതം സീറ്റുകളും നീക്കിവെക്കണം. ഇതുപ്രകാരം 117 സീറ്റുകളിൽ 70 സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലും 47 സീറ്റുകൾ സംവരണ വിഭാഗത്തിലുമായാണ് പ്രവേശനം നടത്തേണ്ടത്. എന്നാൽ, ഇതൊന്നും പാലിക്കാതെയുള്ള സ്പോട്ട് അഡ്മിഷനാണ് 117 സീറ്റുകളുടെ കാര്യത്തിൽ നടന്നതെന്ന് പുലർച്ചെ വരെ കാത്തിരുന്ന പല രക്ഷിതാക്കളും പറയുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിച്ചെന്നും പരാതിയുണ്ട്.
പല രക്ഷിതാക്കളും പുലർച്ചെ വരെ കാത്തിരുന്നിട്ടും പ്രവേശനം വൈകിയതോടെ ബലിപെരുന്നാൾ പ്രാർഥനയിൽ പെങ്കടുക്കാനായി തിരിച്ചുപോകേണ്ടിയും വന്നു. പ്രവേശനം നൽകിയ വിദ്യാർഥികളുടെ കോളജ് തിരിച്ചുള്ള പട്ടിക പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്ത ദിവസം പട്ടിക പുറത്തുവരുേമ്പാൾ ഇക്കാര്യത്തിലെ അട്ടിമറി വ്യക്തമാകുമെന്നും രക്ഷിതാക്കൾ പറയുന്നു. അേതസമയം, കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ സാമുദായിക േക്വാട്ടയിൽ ഒഴിവുവന്ന ഒരു സീറ്റിേലക്ക് മുസ്ലിം സമുദായത്തിൽനിന്നുള്ള വിദ്യാർഥി റിപ്പോർട്ട് ചെയ്തിട്ടും പരിഗണിക്കാതെ ഇൗ സീറ്റും സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി പ്രവേശനം നടത്തിയതായും പരാതിയുണ്ട്. ഇവിടെ സാമുദായിക േക്വാട്ടയിേലക്ക് പരിഗണിക്കാൻ കൊല്ലം ജമാഅത്ത് ഫെഡറേഷെൻറയോ കേരള സുന്നി ജമാഅത്ത് യൂനിയെൻറ സാക്ഷ്യപ്പെടുത്തലോ ആയിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്.
ഇവരുടെ അഭാവത്തിൽ റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ച മുസ്ലിം സമുദായത്തിൽനിന്നുള്ള വിദ്യാർഥികളെ ഇൗ സീറ്റിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. ഇത്തരം വിദ്യാർഥികൾ ഉണ്ടായിരിക്കെയാണ് അവശേഷിച്ച ഒരു സീറ്റ് സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി പ്രവേശനം നടത്തിയത്. ഇതിനെതിരെ കൊല്ലം ജില്ലയിൽനിന്നുള്ള വിദ്യാർഥികൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അസീസിയ കോളജിലെ സാമുദായിക സീറ്റുകളിേലക്ക് രേഖ സമർപ്പിക്കാൻ മതിയായ സമയം നൽകാതെ പ്രവേശന പരീക്ഷ കമീഷണറേറ്റ് കോളജ് അധികൃതരുമായി ഒത്തുകളിെച്ചന്ന പരാതിയും നേരേത്ത ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.