ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവെച്ചു. 2016-17 അധ്യയന വര്‍ഷത്തെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം അസാധുവാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെ നടപടി കേരള ഹൈകോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് പ്രവേശനം അംഗീകരിച്ചത്.
സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടിയ 10 വിദ്യാർഥികളുടെ പ്രവേശനമാണ് മേൽനോട്ട സമിതി റദ്ദാക്കിയത്. ആറു വിദ്യാർഥികൾ എൻ.ആർ.െഎ ക്വോട്ടയിലും നാലുപേർ മാനേജ്മെൻറ് ക്വോട്ടയിലുമാണ് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയത്. ഒാൺലൈൻ വഴി അപേക്ഷ നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മേൽനോട്ട സമിതിയുടെ നടപടി.
എന്നാൽ, ഒാൺലൈൻ അപേക്ഷയെന്നത് തികച്ചും സാേങ്കതിക നിബന്ധനയാണെന്ന് ഹരജിക്കാർക്കുവേണ്ടി അഡ്വ. ഹുസൈഫ് അഹ്മദും അഡ്വ. സുൽഫിക്കർ അലിയും വാദിച്ചു. ഒാൺലൈൻ അപേക്ഷ സാധാരണ നടപടിക്രമങ്ങൾ വഴിയുള്ള പ്രവേശനത്തിന് മാത്രമാണ്. ബാക്കിവരുന്ന സീറ്റിലേക്ക് നടത്തിയ സ്പോട്ട് അഡ്മിഷന് ഒാൺലൈൻ അപേക്ഷ ആവശ്യമില്ല. കൂടാതെ, മെറിറ്റിലുള്ള വിദ്യാർഥികളെ ബാധിച്ചിട്ടില്ല. അവരാരും പരാതിയുമായി വന്നില്ലെന്നും അവർ വാദിച്ചു. ഇത് അംഗീകരിച്ച സുപ്രീംകോടതി മേൽനോട്ട സമിതിയുടെ നടപടി റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.