തിരുവനന്തപുരം: നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനാനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സ്പോട്ട് അഡ്മിഷനെത്തിയ വിദ്യാർഥികൾ ആശങ്കയിൽ. തൊടുപുഴ അൽ അസ്ഹർ, ഡി.എം വയനാട്, ഒറ്റപ്പാലം പി.കെ. ദാസ്, വർക്കല എസ്.ആർ മെഡിക്കൽ കോളജുകളിൽ ഇതിനകം പ്രവേശനം നേടിയ വിദ്യാർഥികൾ കോടതി വിധി എതിരായാൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഡെൻറൽ കോളജുകൾ ഉൾപ്പെടെയുള്ളവയിൽനിന്ന് വിടുതൽ വാങ്ങിയാണ് വിദ്യാർഥികൾ ഇൗ കോളജുകളിലേക്ക് പ്രവേശനം നേടിയത്.
കോടതിയുടെ അന്തിമവിധി എതിരായാൽ ഇൗ വിദ്യാർഥികൾക്ക് വിടുതൽ നേടിയ കോളജുകളിലേക്ക് തിരികെ പോകാനാകുമോ എന്നതടക്കം പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടിവരും. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനെതുടർന്നാണ് ഇൗ വർഷത്തെ പ്രവേശനാനുമതി മെഡിക്കൽ കൗൺസിലിെൻറ ശിപാർശ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം തടഞ്ഞത്. ഉത്തരവിനെതിരെ കോളജുകൾ ഹൈകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ രണ്ട് അലോട്ട്മെൻറുകൾ പൂർത്തിയായശേഷം നാല് കോളജുകളിലെ 550 എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനാനുമതി നൽകി.
നാല് കോളജുകളിലേക്കും പ്രവേശനം നടത്താൻ കോടതി പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകി. ഇതോടെ ഇൗ കോളജുകളിലെ 550 സീറ്റുകൾകൂടി പ്രവേശനത്തിന് ഉൾപ്പെടുത്തി കമീഷണർ വിജ്ഞാപനം ക്ഷണിച്ചു.ഇത് പ്രകാരമാണ് ചൊവ്വാഴ്ചത്തെ സ്പോട്ട് അഡ്മിഷനിൽ ഇൗ കോളജുകളെ ഉൾപ്പെടുത്തിയത്.
ഹൈകോടതി വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചതോടെ നാല് കോളജുകളിലെയും പ്രവേശനനടപടികൾ സ്റ്റേ ചെയ്തു.
ഇതേ തുടർന്ന് കൗൺസലിങ് നിർത്തിവെക്കുേമ്പാൾ അൽ അസ്ഹറിൽ 20, പി.കെ. ദാസിൽ 19, എസ്.ആർ കോളജിൽ 14, ഡി.എം വയനാട് കോളജിൽ 15 എന്നിങ്ങനെയായിരുന്നു ഒഴിവുള്ള സീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.