തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ പ്രവേശനത്തിന് ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചതോടെ അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. പ്രവേശനത്തിന് നീറ്റ് പരീക്ഷയിലെ സ്കോർ സമർപ്പിക്കാൻ പ്രവേശന പരീക്ഷാ കമീഷണർ നിർദേശിച്ച സമയം വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, 43,000 പേർ മാത്രമാണ് ഇതുവരെ നീറ്റ് സ്കോർ സമർപ്പിച്ചത്. ഇതിനെത്തുടർന്ന് സ്കോർ സമർപ്പിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.
പ്രവേശനത്തിനു നേരത്തേ പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ സമർപ്പിക്കാതിരിക്കുകയും നീറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തവർക്ക് അപേക്ഷ സമർപ്പിക്കാൻ മൂന്നു തവണ അവസരം നൽകിയിട്ടും അപേക്ഷകരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. സമീപകാല ചരിത്രത്തിൽ ഇത്രകുറഞ്ഞ അപേക്ഷകർ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 20 ശതമാനം സീറ്റുകളിൽ 25,000 രൂപക്കും 30 ശതമാനം സീറ്റുകളിൽ 2.5 ലക്ഷം രൂപക്കും പഠിക്കാൻ അവസരമുണ്ടായിരുന്നു.
എന്നാൽ, ഇത്തവണ ഫീസ് ഏകീകരണത്തിെൻറ മറവിൽ 85 ശതമാനം സീറ്റുകളിലും 5.5 ലക്ഷം രൂപ ഫീസായി നിശ്ചയിച്ചു. 15 ശതമാനം എൻ.ആർ.െഎ സീറ്റുകളിൽ 20 ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. സർക്കാർ ചർച്ച നടത്തി പരാജയപ്പെട്ടപ്പോൾ ജസ്റ്റിസ് രാേജന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്. ഉയർന്ന ഫീസ് നിരക്ക് പാവപ്പെട്ട വിദ്യാർഥികൾക്ക് താങ്ങാനാകില്ലെന്ന് കടുത്ത വിമർശനം ഉയർന്നത് സർക്കാർ മുഖവിലയ്ക്കെടുത്തതുമില്ല.
ഫീസ് വൻ തോതിൽ വർധിച്ചത് യോഗ്യത നേടിയ നിർധന വിദ്യാർഥികളെ പ്രവേശനത്തിന് നീറ്റ് സ്കോർ സമർപ്പിക്കുന്നതിൽനിന്ന് തടെഞ്ഞന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബി.ഡി.എസ് കോഴ്സിനും ഏകീകൃത ഫീസാണ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.