തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍നിന്നും മാനസികാരോഗ്യം തകരാറിലെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള പ്രതി സന്ദീപിന്റെ ശ്രമങ്ങള്‍ പൊളിയുന്നു. സന്ദീപിന് യാതൊരു തരത്തിലുമുള്ള മാനസിക പ്രശ്നങ്ങളുമില്ലെന്ന് ഇയാളെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘം പൊലീസിന് റിപ്പോർട്ട് നൽകി.
മാനസികാരോഗ്യ പ്രശ്നത്തിന്റെ പുറത്താണ് കൊലപാതകം നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസില്‍നിന്ന് ഊരിപ്പോരാന്‍ പലതവണ സന്ദീപ് ശ്രമിച്ചിരുന്നു. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു 10 ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇരു റിപ്പോർട്ടുകളിലും സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, കൊലക്കേസിൽ പ്രതിയായതോടെ ഇയാളെ അധ്യാപക ജോലിയിൽനിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീൽ നൽകി ഉത്തരവു പിൻവലിപ്പിക്കാനുള്ള നീക്കം സന്ദീപ് തുടരുകയാണ്.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണു സന്ദീപിനൊപ്പം പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതിസുരക്ഷ വിഭാഗത്തിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.