തിരുവനന്തപുരം: വർക്കലയിലെ മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് എസ്.പി. ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ സുകാർണോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വർക്കലയിലെ മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാൻ കോഴ വാഗ്ദാനം ചെയ്തിരുന്നെന്ന ആരോപണം ശരിയാണെന്ന് ബി.ജെ.പി നിയമിച്ച അന്വേഷണ കമീഷൻ നേരത്തേ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.