കുറ്റ്യാടി ഗവ. ആശുപത്രിയിൽ മരുന്നുക്ഷാമം

കുറ്റ്യാടി: പനിയും പകർച്ചവ്യാധികളും വർധിക്കുമ്പോൾ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ മരുന്നുക്ഷാമം തുടരുന്നു. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ ഏറെയും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.

മണിക്കൂറുകള്‍ ക്യൂവിൽനിന്ന് ഊഴമെത്തിയാല്‍, മരുന്നില്ലെന്നും പുറത്തുനിന്നും വാങ്ങണമെന്ന മറുപടിയാണ് രോഗികൾ കേൾക്കുക. മലയോര നിവാസികള്‍ ഉള്‍പ്പെടെ സാധാരണക്കാരായവരുടെ ആശ്രയ കേന്ദമാണിവിടം. വിലകൂടിയ മരുന്നുകളാവും പുറന്നുനിന്ന് വാങ്ങേണ്ടി വരുക.

ആയിരത്തോളം രോഗികൾ ആശ്രയിക്കുന്ന ഫാർമസിയിൽ രണ്ട് കൗണ്ടർ മാത്രമാണുണ്ടാവുക. ഫാര്‍മസിയിലില്ലാത്ത മരുന്നിന്റെ കാര്യം ഡോക്ടര്‍ തന്നെ നേരത്തെ പറഞ്ഞാല്‍ ക്യൂ നില്‍ക്കേണ്ടിവരില്ലെന്ന് രോഗികള്‍ പറയുന്നു. മരുന്നില്ലെന്നറിയുമ്പോൾ രോഗികൾ ബഹളംവെക്കുന്ന സ്ഥിതിയും ഉണ്ടാവാറുണ്ട്.

ദിവസം 1200 രോഗികൾ വരെ ഇവിടെ എത്തുന്നുണ്ട്. ആൻറിബയോട്ടിക് മരുന്നുകൾക്കാണ് ക്ഷാമമെന്നും ഇത് പരിഹരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - medicine shortage in Kuttyadi Govt. hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.