അഭിമന്യു എന്ന മഹാരാജാസ് വിദ്യാർത്ഥി, എസ്.എഫ്.െഎക്കാരൻ വർഗീയവാദികളുടെ കത്തിമുനകളാൽ അരുംകൊല ചെയ്യപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ആ കൊലപാതകത്തെക്കുറിച്ച് പറയുമ്പോൾ ‘നിങ്ങൾ എസ്.എഫ്.െഎക്കാർ കാമ്പസിൽ ഗുണ്ടായിസം കാണിച്ചിട്ടില്ലേ...’ എന്ന മറുവാദമുയർത്തി ന്യായം ചമയ്ക്കുന്നവർക്ക് മറുപടിയുണ്ട് ഒരു പഴയ മഹാരാജാസുകാരന്. 1996 -97 വർഷം, മഹാരാജാസ് എന്ന എസ്.എഫ്.െഎയുടെ ചെേങ്കാട്ടയിൽ അവരുടെ ഗുണ്ടായിസത്തെ പ്രതിരോധിച്ച് ജനറൽ സെക്രട്ടറിയായി വിജയിച്ച സവാദ് റഹ്മാൻ ഫേസ്ബുക്കിലെ തെൻറ കുറിപ്പിൽ തെൻറ അനുഭവം വിവരിക്കുന്നു... പുസ്തകവും പ്രസംഗവും ആത്മവിശ്വാസവും കൊണ്ട് മഹാരാജാസിൽ അതിജീവിച്ച നാളുകളെകളെക്കുറിച്ചാണ് സവാദ് പറയുന്നത്...
സവാദ് റഹ്മാെൻറ എഫ്.ബി കുറിപ്പ്
‘‘അഞ്ചു വർഷം ചെലവിടുകയും യൂനിയൻ സാരഥ്യം വഹിക്കുകയും ചെയ്ത ഞങ്ങളുടെ മഹാരാജാസിൽ എസ്.എഫ്.െഎ പ്രവർത്തകൻ സഖാവ് അഭിമന്യൂ അരുംകൊല ചെയ്യപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു...
ആ ക്രൂരമായ അക്രമം സൃഷ്ടിച്ച ഞെട്ടലും നിരാശയും ഇനിയും മാറുന്നില്ല..
ഫേസ്ബുക്ക് ഫീഡുകളിൽ തെളിയുന്ന അഭിമന്യുവിെൻറ ചിരി മുഖം അവൻ മാഞ്ഞുപോയിട്ടില്ല എന്ന സങ്കടകരമായ ആശ സൃഷ്ടിക്കുന്നുണ്ട്.
രോഹിതിെൻറ അമ്മയെയും നജീബിെൻറ ഉമ്മയെയും കണ്ട് കരഞ്ഞു കൊണ്ടു വാർത്തയെഴുതിയിട്ടുണ്ട്.
അഭിമന്യുവിെൻറ അമ്മയുടെ മുഖത്തു നോക്കാൻ പോലും ത്രാണിയില്ല...
മഹാരാജാസ് കോളജ് വളപ്പിൽ വെച്ച് ഒന്നിലേറെ തവണ എസ്.എഫ്.െഎക്കാരാൽ അക്രമിക്കപ്പെട്ടിട്ടുണ്ട് ഞാൻ, അവരുടെ നിലപാടുകൾക്ക് എതിരു പറഞ്ഞ് പ്രസംഗിക്കുന്നതിനുള്ള ശിക്ഷ നിരായുധരായ എന്നെപ്പോലുള്ള നിരവധി വിദ്യാർഥി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും കാമ്പസിൽ പഠിക്കാത്ത, പഠിച്ചിറങ്ങിപ്പോയ ഡി.വൈ.എഫ്.െഎ പ്രവർത്തകരായിരുന്നു അടിക്കും ചവിട്ടിക്കൂട്ടലുകൾക്കും നേതൃത്വം നൽകിയിരുന്നത്.
പക്ഷേ, പിറ്റേ നാൾ കാമ്പസിൽ എത്തിയത് പുറമെ നിന്നുള്ള ആളെയും കൂട്ടിയല്ല. പുസ്തകവും പ്രസംഗവും ആത്മവിശ്വാസവും മാത്രമായിരുന്നു ആയുധങ്ങൾ. ഉറ്റ സുഹൃത്തുക്കൾ പോലും സുരക്ഷിതമായ അകലം പാലിച്ചിരുന്നു. എസ്.എഫ്.െഎ പ്രവർത്തകെൻറ നിഷ്ഠൂരമായ കൊലപാതകത്തെ എതിർക്കാൻ ഇതൊന്നും തടസ്സമാവുന്നില്ല. മറിച്ച് ആ കൊല ഏൽപ്പിക്കുന്ന ആഘാതത്തെ സ്വന്തം നെഞ്ചിലേറ്റ മുറിവെന്ന പോലെ തിരിച്ചറിയുന്നു.അഭിമന്യുവിെൻറ കൊലപാതകത്തെ അപലപിക്കാനും കവിത എഴുതാനും സാംസ്കാരിക നായകർ മുന്നോട്ടു വരാത്തതു കണ്ട് ഒട്ടും അത്ഭുതം തോന്നുന്നില്ല.
നമ്മളൊക്കെ അടി കിട്ടി മുഖത്ത് നീരും വെച്ച് നടക്കുന്ന കാലത്ത് കെ.ജി.എസ് അവിടെ പഠിപ്പിക്കുന്നുണ്ട്, കവിത ചൊല്ലുന്നുണ്ട്. അടിക്കരുതെന്ന് വിദ്യാർഥികളോട് പറഞ്ഞതായി കേട്ടിട്ടില്ല, ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ അടിക്കാരൻമാർ കേട്ടിട്ടില്ല.
ഒരു തവണ മർദിച്ച ശേഷം വീണ്ടും തല്ലാൻ തയ്യാെറടുത്തു വന്നവരിൽ നിന്ന് രക്ഷിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന അധ്യക്ഷൻ പ്രഫ. പി.കെ. രവീന്ദ്രൻ മാഷ് ഒരിക്കൽ അണച്ചു പിടിച്ച് കാമ്പസിന് വെളിയിൽ കൊണ്ടുവന്ന് വിട്ടത് നന്ദി പൂർവം ഒാർമിക്കെട്ട....
മഹാരാജാസ് കോളജിനകത്ത് അനുഭവിച്ചതിനേക്കാൾ സുരക്ഷാ ബോധവും ജനാധിപത്യവും കാണാനായത് എറണാകുളം മാർക്കറ്റിലായിരുന്നു. അവിടെ ഒരുവരെ പത്തുപേർ ചേർന്ന് വട്ടമിട്ട് തല്ലുന്നതു കണ്ടാൽ ഇടക്കു കയറി പിടിച്ചു മാറ്റാൻ ആരെങ്കിലും വരുമായിരുന്നു.
ഇൗ കുറിപ്പിലെ ഒരക്ഷരം പോലും കൊലപാതകത്തെ ന്യായീകരിക്കുന്നവർ ദുരുപയോഗം ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകെട്ട...
ആ അമ്മയുടെ ശാപത്തിെൻറ പങ്ക് പേറാൻ ഞാനില്ല. ഞാൻ നിങ്ങളിൽ പെട്ടവനല്ല തന്നെ...
വർഗീയതയും ഫാഷിസവും ഏതു പക്ഷത്തിേൻറതായാലും ഏതു കോണിൽ നിന്നായാലും നാശമടയെട്ട...’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.