കൊച്ചി: തനിക്കെതിരായ അതിക്രമ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി നൽകിയ ഹരജി ഹൈകോടതി ജൂലൈ 27ന് പരിഗണിക്കാൻ മാറ്റി. മെമ്മറി കാർഡ് ‘വിവോ’ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കം കാര്യങ്ങളിൽ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് ജസ്റ്റിസ് കെ. ബാബു മാറ്റിയത്. നടിയുടെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേസിലെ എട്ടാം പ്രതി നടൻ ദിലീപിനു വേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി മാറ്റിയത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. അനധികൃതമായാണ് മെമ്മറി കാർഡ് പരിശോധന നടന്നത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.