വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഒരു സാങ്കേതിക സർവകലാശാലയുണ്ട്, അസമിലെ ഗുവാഹതിയിൽനിന്ന് ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മേഘാലയയുടെ മനോഹരമായ ബഹുനില കെട്ടിടം കാണാം. അതിലെ ഒരു പ്രധാന കെട്ടിടത്തിെൻറ പേര് 'കെ.എ. സിദ്ദീഖ് ഹസൻ ബ്ലോക്ക്' എന്നാണ്. ഇന്ത്യയുടെ വടക്കുകിഴക്കേ മൂലയിൽ മുസ്ലിം മാനേജ്മെൻറിൽ ഇത്ര വിപുലമായ ഒരു യൂനിവേഴ്സിറ്റി പ്രതീക്ഷിക്കാൻ കഴിയില്ല. സർവകലാശാലയുടെ സ്വീകരണമുറിയിൽ ഇരുന്ന് വൈസ് ചാൻസലർ ഡോ. മഹ്ബൂബുൽ ഹഖ് സിദ്ദീഖ് ഹസൻ സാഹിബിനെക്കുറിച്ച് വാചാലനായി. ഇങ്ങനെയൊരു വിദ്യാഭ്യാസസമുച്ചയം പടർന്നുപന്തലിച്ചത് ആ മഹാനുഭാവെൻറ പ്രചോദനംകൊണ്ടാണ് എന്നായിരുന്നു ഹഖിെൻറ വിശദീകരണം. അതുകൊണ്ട് ആ നാമധേയം കാമ്പസിൽ നിലനിൽക്കെട്ട എന്ന് മാനേജ്മെൻറ്. സിദ്ദീഖ് ഹസൻ എന്നത് ഒരു കാലാവസ്ഥയായിരുന്നു, അതിൽ ആരും ഉണർന്ന് കർമസജ്ജരാകും. ആ സാന്നിധ്യം മാത്രം മതി കൂടെയുള്ളവരെ പ്രചോദിപ്പിക്കാൻ. കേരളത്തിലെ ഒട്ടേറെ മഹാസംരംഭങ്ങളുടെ സാക്ഷാൽ പ്രചോദകനായിരുന്നു സിദ്ദീഖ് ഹസൻ സാഹിബ്.
2006ലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പാർലമെൻറിൽ ചർച്ചക്കു വരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം ജീവിതത്തിനുനേരെ തിരിച്ചുവെച്ച കണ്ണാടിയായിരുന്നു അത്. മുസ്ലിം സമൂഹത്തിൽനിന്നുതന്നെ ഈ പിന്നാക്കാവസ്ഥ നേരിടാനുള്ള മുന്നൊരുക്കങ്ങളുണ്ടാവണമെന്ന് അദ്ദേഹം ചിന്തിച്ചു. സ്വയം മാറുന്നതുവരെ ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയില്ല എന്ന ഖുർആൻ വചനമായിരുന്നു അദ്ദേഹത്തിെൻറ വെളിച്ചം. ഇന്ത്യയിലുടനീളം സഞ്ചരിച്ച് നിരവധി നേതാക്കളുമായും പണ്ഡിതന്മാരുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും നേരിട്ട് സംസാരിച്ചു. പല ലോകരാജ്യങ്ങളിലും സഞ്ചരിക്കുകയും ലോകത്തിെൻറ വിവിധ കോണുകളിൽ കൂടിയാലോചനകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുകയും ചെയ്തു. വളർച്ചയിലേക്കും മാറ്റത്തിലേക്കും കൈപിടിച്ചുയർത്താൻ കഴിയുന്ന സ്ഥാപനങ്ങളും പശ്ചാത്തല സംവിധാനങ്ങളും മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരൂ എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് വിഷൻ 2016 എന്ന പദ്ധതി രൂപംകൊണ്ടത്.
ഉത്തരേന്ത്യയിലെ വിശേഷിച്ച്, വടക്കുകിഴക്കൻ മേഖലയിലെ പിന്നാക്കഗ്രാമങ്ങളിലൂടെ നടന്നുനീങ്ങുമ്പോൾ സിദ്ദീഖ് ഹസൻ സാഹിബിെൻറ കഠിനാധ്വാനത്തിെൻറ നേർചിത്രങ്ങൾ നിരവധി കാണാം. ഉത്തരേന്ത്യയിലെ പിന്നാക്കവിഭാഗങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് നിസ്തുലമാണ്. 'വിഷൻ' ചെന്നെത്തിയ ചില ഗ്രാമങ്ങളിൽ സർവതോമുഖമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. നൂറു ശതമാനം കുട്ടികളും സ്കൂളിൽ എത്തുന്ന ഗ്രാമങ്ങൾ നിരവധിയാണ്. ആയിരക്കണക്കിന് ആളുകൾക്ക് സൗകര്യമുള്ള വീടുകൾ, ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ വിഷന് കഴിഞ്ഞു. ഉത്തരേന്ത്യയിലെ അസഹനീയമായ ചൂടിലും തണുപ്പിലും സിദ്ദീഖ് ഹസൻ സാഹിബ് ഗ്രാമീണരോടൊപ്പം ജീവിച്ചു. അവർക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നൽകി. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ധാരാളം സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരും ഇന്ന് ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ മേഖലകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവക്കെല്ലാം പ്രചോദനമായത് വിഷെൻറ പ്രവർത്തനങ്ങളാണ്.
ആ വ്യക്തിത്വത്തിെൻറ വശ്യത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ആത്മീയതയുടെ ഉള്ളടക്കമാണ് ആ വ്യക്തിത്വത്തിെൻറ കാതൽ. അതുതന്നെയാണ് അദ്ദേഹത്തിന് ഇച്ഛാശക്തിയും ആജ്ഞാശക്തിയും നൽകിയത്. ആർദ്രതയായിരുന്നു ആ ഭാവം, തീക്ഷ്ണമായിരുന്നു കണ്ണുകൾ, സ്നേഹമായിരുന്നു ആയുധം, ദരിദ്രരോടൊപ്പം ദരിദ്രനായായിരുന്നു ആ ജീവിതം. വിവിധ തുറകളിലുള്ളവരോടുള്ള സൗഹൃദം നിലപാടുകളിലോ തത്ത്വങ്ങളിലോ ഒട്ടും വിട്ടുവീഴ്ച ചെയ്തുകൊണ്ടായിരുന്നില്ല. ആരോടും പറയാനുള്ളത് മുഖത്ത് നോക്കി പറയും, എല്ലാം ശരിക്കു വേണ്ടി മാത്രം. അദ്ദേഹത്തിെൻറ നിര്യാണം ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും തീരാനഷ്ടമാണ്. ഇത്തരം നേതാക്കൾ സമൂഹത്തിൽ അപൂർവമായേ ജനിക്കൂ. ഇനിയും എത്ര നാൾ കാത്തിരിക്കണം ഈ വിടവ് ഒന്ന് നികന്നുകിട്ടാൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.