തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞും ഏറ്റെടുക്കാനാരുമില്ലാതെ വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മാനസിക വെല്ലുവിളികൾ നേരിടുന്ന തടവുകാരെ മോചിപ്പിച്ച് പുനരധിവസിപ്പിക്കാൻ സാമൂഹികനീതി വകുപ്പ് തീരുമാനിച്ചു. അത്തരം തടവുകാരുടെ വ്യക്തിപരവും മാനസികാരോഗ്യപരവുമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയ ശേഷമായിരിക്കും പട്ടിക തയാറാക്കുക. പുനരധിവാസത്തിന് താൽപര്യമുള്ള സര്‍ക്കാറിതര സന്നദ്ധ സംഘടനകളെയും സഹകരിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതിനായി സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതി രൂപവത്കരിക്കും. ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെയും കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയില്‍ ആസ്ഥാനം, മെൻറല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്.
ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളുമാണ് പുനരധിവസിപ്പിക്കാന്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കി സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്. പൂര്‍ണമായും രോഗം ഭേദമായവര്‍, മരുന്നുകഴിച്ചാല്‍ നിയന്ത്രണത്തില്‍ വരുന്നവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും പട്ടിക തയാറാക്കുക. 80 ഓളം പേരാണ് പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
2017ലെ മാനസികാരോഗ്യ പരിരക്ഷാനിയമത്തിെൻറ പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാനം ഇത്തരമൊരു നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.