കൽപറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്താൻ എയർഫോഴ്സ് ഹെലികോപ്ടറുകൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയും ഇരുട്ടും രക്ഷാപ്രവർത്തനം ശ്രമകരമാക്കുകയാണ്. സ്ഥലത്ത് എത്തിച്ചേരാനും പ്രയാസമുണ്ട്. എയർഫോഴ്സിന്‍റെ രാത്രി സഞ്ചരിക്കാവുന്ന ഹെലികോപ്ടറുകൾ അയക്കാനാണ് ആവശ്യപ്പെട്ടത്. മഴ അൽപമൊന്ന് ശമിച്ചാൽ അവിടെ എത്തിച്ചേരാനാകും -മുഖ്യമന്ത്രി പറഞ്ഞു.
വലിയ ഉരുൾപൊട്ടലാണ് മേപ്പാടിയിൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.