മരണം 243 ആയി; കണ്ടെത്താനുള്ളത് 200ലേറെ പേരെ, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 243 ആയി. ഇന്ന് 92 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെടുത്തത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമ‍യം, കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മുണ്ടക്കൈ മേഖലയിലേക്ക് പ്രവേശിക്കാൻ നിർമിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‍ലി പാലം നിർമാണം നാളെ പൂർത്തിയാവും.

തിരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങളും നിലമ്പൂർ മേഖലയിൽ പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും മേപ്പാടിയിലെ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ഇവിടെ വെച്ചാണ് ബന്ധുക്കൾക്ക് ഉറ്റവരുടെ ശരീരം തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നത്. ഇന്ന് നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങളുമായി 20 ആംബുലൻസുകൾ മേപ്പാടിയിലെത്തി.


മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് മണ്ണുമാന്തി യന്ത്രം എത്തിച്ചപ്പോൾ 


ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരുൾപ്പെടും. ഇവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 90 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട് ചുരം വഴി ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിവാരത്ത് പൊലീസ് തടയുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസ് സർവിസിന് തടസ്സമില്ല. ചൂണ്ടൽ-മേപ്പാടി റൂട്ടിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇവിടെ, ആംബുലൻസുകൾക്ക് മാത്രം കടന്നുപോകാൻ വഴിയൊരുക്കിയിരിക്കുകയാണ്. മേപ്പാടി നിന്ന് അപകടമേഖലയിലേക്കും രക്ഷാപ്രവർത്തകരെയും ആംബുലൻസുകളെയും മാത്രമാണ് കടത്തിവിടുന്നത്. 

തിരിച്ചറിഞ്ഞ 93 പേർ (ഔദ്യോഗിക വിവര പ്രകാരം)

1. ഗിരീഷ് -മൂലക്കുടത്തിൽ വീട്, പൊഴുതന

2. റുക്സാന -മുനീതൊടിയിൽ, ചൂരൽ മല

3. ഷാൻദ് മുഹമ്മദ്, കമത്തറ, ചൂരൽമല

4. ഫിറോസ് (31), പുതുപ്പറമ്പിൽ, മുണ്ടക്കൈ

5. ഷിജു, മരുതായി, ചൂരൽമല

6. സുമീഷ് (35), കയത്തിൽ, പുഞ്ചിരിമറ്റം, മുണ്ടക്കൈ

7. സലാം (39), പടക്കപ്പറമ്പിൽ, മുണ്ടക്കൈ

8. ശ്രേയ (19), ശ്രേയ നിവാസ്

9. ദാമോദരൻ (65), അരുൺ നിവാസ്, വെള്ളരിമല

10. കൗസല്യ

11. സഹന (7), മുണ്ടക്കൈ

12. വാസു (70), കിഴക്കേതെക്കുംതറ

13. റംലത്ത് (53), ചീനിക്കാപറമ്പിൽ, ചൂരൽമല

14. അഷ്റഫ് (49), പിലാക്കൽ, ചൂരൽമല

15. ലെനിൻ, ലെനിൻ നിവാസ്

16. കുഞ്ഞിമൊയ്തീൻ (65), കളത്തിങ്കൽ

17. പ്രേമലീല (60), മറ്റത്ത്

18. റജിന, എറക്കാടൻ വീട്ടിൽ

19. വിജീഷ് (37), ചൂരൽമല

20. അയിഷ, കളത്തിങ്കൽ

21. അമീന, ചൂരൽമല

22. ജഗദീഷ് (45), മുണ്ടക്കൈ

23. അനസ് (25), എറക്കാടൻ വീട്ടിൽ

24. അഫ്സിയ, ആമക്കുഴി, മറ്റത്ത്

25. അശ്വിൻ,

26. അഷ്ന (10)

27. നബീസ (60), എറക്കാടൻ വീട്ടിൽ

28. ജമീല (65), ചെട്ടിത്തുടിയിൽ

29. ഭാസ്കരൻ (62) കൃഷ്ണ നിവാസ്

30. മോഹനൻ (64), മറ്റത്ത്, ചൂരൽമല

31. പാറു (63)

32. ഗീത (44), കരിമ്പിൻകാല

33. ഷാരൂൺ (20), മൂലക്കുടത്തിൽ

34. പ്രജീഷ് (38), ഹോസ്പിറ്റൽപടി

35. ജൂബൈരിയ (30), ജീബോധി

36. മുഹമ്മദ് ഇഷാൻ (10)

37. പ്രേമ (55)

38. ശരൺ (16)

39. നിയാസ് (28), എറക്കാടൻവീട്ടിൽ

40. കല്യാണകുമാർ (56), അയ്യംകൊല്ലി

41. സതീദേവി (48), പാലക്കൽ

42. ഗിരീഷ്, പൊഴുതന

43. വിജയലക്ഷ്മി (37), കുന്നക്കാക്കുന്നിൽ

44. ആദിൽ (1), ചൂരൽമല

45. വിജയൻ പി.കെ (59), കൃഷ്ണ നിവാസ്

46. കാളിദാസൻ (34), ഉദയനിധി

47. പങ്കജാക്ഷി (75), പാലക്കൽ

48. നസീറ (40), എടത്തൊടി

49. സതീദേവി (48)

50. ഹംദാൻ (7)

51. ശരൺ കെ.ജി (20)

52. രാജൻ (47)

53. പുട്ടു സിധി (58)

54. മുഹമ്മദ് ഷിബിൻ (16)

55. മുഹമ്മദ് നീഷാൻ (16)

56. ഹിബ (19)

57. സഫൂറ (38)

58. ബഷീർ (50)

59. സക്കീന (53)

60. സഫിയ സലീം (60)

61. രഞ്ജിത്ത് (55)

62. സുബ്രഹ്മണ്യൻ (45)

63. ശിവൻ (60)

64. ഷമ പർവീൺ (9)

65. ജിജിന (24)

66. സലീം (58), മുണ്ടക്കൈ

67. ജാസ്മിൻ (32)

68. സിറാജ് (45)

69. മരുത (50)

70. അൽഫീന (13)

71. റന റസ്ല (24)

72. പ്രമോദിനി (52)

73. അൽഫിനാസ് (14)

74. അഭിനവ് ജോൺ (15), ചിറ്റിലപ്പള്ളി മുണ്ടക്കൈ

75. സിനാൻ (24), പാച്ചിക്കാപ്പറമ്പിൽ മുണ്ടക്കൈ

76. അലി, ആലക്കൽ, മുണ്ടക്കൈ

77. ഷഹീൻ (20), ആലക്കൽ, മുണ്ടക്കൈ

78. ലത്തീഫ് സി.പി (43), ചെറിയപറമ്പിൽ, മുണ്ടക്കൈ

79. ഷിഹാബ് ഫൈസി (37), തോണിക്കടവ്, ചേരമ്പാടി

80. അലി (47), പിലിയോടൻ, മുണ്ടക്കൈ

81. ഹിന നസ്രിൻ (16), പാണക്കാടൻ, ചൂരൽമല

82. ദർശിനി (18), മുണ്ടക്കൈ

83. രോഹിത് (9), കർണാടക

84. അക്ഷയ് (11), ചൂരൽമല

85. ദൊരൈസ്വാമി (47), മുണ്ടക്കൈ

86. അഫ്ന (18), ആലക്കൽ, മുണ്ടക്കൈ

87. ദിദിയ (16), എച്ച്.എം.എൽ ക്വാർട്ടേഴ്സ്

88. ഇഷാൻ കൃഷ്ണ (5), മുല്ലത്ത് തെരുവ്, ചൂരൽമല

89. ഫൂൽകുമാരി ദേവി

90. സൗഗന്ധിക (31), കൃഷ്ണ നിവാസ്, ചൂരൽമല

91. നഫ്ല നസ്രിൻ (16), കളത്തിങ്കൽ, മുണ്ടക്കൈ

92. നീലു (65), കൊളക്കോട്ടിൽ, മുണ്ടക്കൈ

93. മുനീർ കെ.ടി (42), കട്ടത്തോട്, ചൂരൽമല

Tags:    
News Summary - Meppadi Mundakkai landslide updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.