'ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്'; വയനാട് ഉരുൾപൊട്ടൽ വാർത്തക്കടിയിൽ വിദ്വേഷം വിളമ്പി ഹിന്ദുത്വവാദികൾ

വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം മലയാളികൾ പരസ്പരം കൈകോർക്കുമ്പോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികൾ. വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.

രാഹുൽ ​ഗാന്ധിയെ ജയിപ്പിച്ചവർക്കുള്ള മറുപടി, ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അം​ഗീകരിക്കാതിരിക്കൽ, ക്രിസ്തുമതത്തെ പിന്തുടരൽ, ബി.ജെ.പിയെ വിജയിപ്പിക്കാതിരിക്കൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് 'വിമർശനം'.

ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്ലിം വിഭാ​ഗത്തെയും ദുരന്തത്തേയും അവഹേളിക്കും വിധത്തിലുള്ള കമന്റുകൾ നിറയുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താത്പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ പങ്കുവെക്കുന്നത്.

അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 255 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

Tags:    
News Summary - Hindutvawadis share islamophobic comments in wayand landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.