ആലപ്പുഴ: എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറിയുമായ സിവിൽ സ്റ്റേഷൻ വാർഡ് ദാറുൽ മുബാറക്കിൽ എ. ഹബീബ് മുഹമ്മദ്( എഫ്.സി.െഎ സൂപ്രണ്ട്, ആലപ്പുഴ-76) നിര്യാതനായി. ആലപ്പുഴയുടെ സാമൂഹിക സാമുദായിക വിദ്യാഭ്യാസ മേഖലയിൽ അരനൂറ്റാണ്ടിലേറെ പൊതുജീവിതം നയിച്ച വ്യക്തിയായിരുന്നു.
എം.ഇ.എസിെൻറ തുടക്കം മുതൽ തന്നെ സജീവമായിരുന്നു. എം.എസ്.എഫ് സ്ഥാപക ജനറൽ സെക്രട്ടറി, എസ്.ഡി കോളജിലെ ആദ്യ ചെയർമാൻ, റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, ആലപ്പുഴയിലെ എം.ഇ.എസ് സ്കൂളുകളുടെ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: മൈമൂന (കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട്, എം.ഇ.എസ് വനിത വിഭാഗം സംസ്ഥാന ട്രഷറർ). മക്കൾ: ഡോ. ഫിറോസ് മുഹമ്മദ് (എം.ഇ.എസ് ഡെൻറൽ കോളജ് ഡെപ്യൂട്ടി രജിസ്ട്രാർ), ഫറൂഖ് മുഹമ്മദ്, ഫൗസാദ് മുഹമ്മദ് (ഇരുവരും ദുബൈ). മരുമക്കൾ: ഡോ. സംസീല, അമീറ (എറണാകുളം ഇൻഫോപാർക്ക് എൻജിനീയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.