കോട്ടയം: മെത്രാൻ കായൽ പാടശേഖരത്തിൽ വിളഞ്ഞ നെല്ലിെൻറ അരി മെത്രാൻകായൽ ബ്രാൻഡഡ് റൈസ് എന്ന പേരിൽ വിപണിയിലേക്ക്. ഓയിൽപാം ഇന്ത്യയുടെ വെച്ചൂർ മോഡേണ്‍ റൈസ് മില്ലിൽ കുത്തിയെടുത്ത അരി അടുത്തയാഴ്ച വിൽപനക്കെത്തും. മെത്രാൻ കായലിൽനിന്ന് ഇതുവരെ 250 ടണ്‍ നെല്ലാണ് മില്ലിലെത്തിയത്. തവിടോടുകൂടിയ വടി, ഉണ്ട അരികളാണ് വിപണിയിലെത്തിക്കുന്നത്. പൂർണമായും ജൈവരീതിയിലായിരുന്നു മെത്രാൻ കായലിൽ കൃഷി. രണ്ട്, അഞ്ച്, 10 കിലോ പാക്കറ്റുകളിലാകും വിൽപന. വിലയുടെ കാര്യത്തിൽ അടുത്തദിവസമാകും തീരുമാനമെന്ന് ഓയിൽപാം അധികൃതർ പറഞ്ഞു.
മോഡേണ്‍ റൈസ് മില്ലിലെ ആധുനിക മെഷീനിലാണ് നെല്ല് പുഴുങ്ങി കുത്തി അരിയാക്കുന്നത്. ഒരേസമയം, 20 ടണ്‍ നെല്ല് പുഴുങ്ങാൻ ഇവിടെ സൗകര്യമുണ്ട്. 20 ടണ്‍ നെല്ല് പുഴുങ്ങി ഉണക്കി കുത്തി ഉമി കളഞ്ഞ് അരിയാക്കാൻ 12 മണിക്കൂർ എടുക്കും. നിലവിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും പാടങ്ങളിൽനിന്ന് ശേഖരിക്കുന്ന നെല്ല് കുട്ടനാടൻ റൈസ് എന്ന പേരിൽ ഓയിൽപാം വിപണിയിലെത്തിക്കുന്നുണ്ട്. മെത്രാൻകായലിൽ 300 ഏക്കറിലാണ് മൊത്തം കൃഷിയിറക്കിയത്. ഒരുകിലോ നെല്ലിന് 22.50 രൂപ കർഷകർക്ക് നൽകിയാണ് ഓയിൽപാം നെല്ല് സംഭരിച്ചത്. ഇതിനൊപ്പം ആറന്മുള പാടത്തെയും അരി അടുത്തയാഴ്ച വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.