കോട്ടയം: വിവാദ മാർക്ക് ദാനം പിൻവലിക്കാൻ എം.ജി സർവകലാശാല അടിയന്തര സിൻഡിക്കേറ് റ് യോഗം തീരുമാനിച്ചു. വഴിവിട്ട മാർക്ക് ദാനത്തിൽ സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ ്പും കടുത്ത അതൃപ്തി അറിയിച്ച സാഹചര്യത്തിൽ വൈസ് ചാൻസലറുടെ അഭാവത്തിൽ േപ്രാ വൈസ ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ് കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗമ ാണ് തീരുമാനമെടുത്തത്.
മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്ക റ്റ് തിരികെ വാങ്ങും. 119 വിദ്യാർഥികൾക്കാണ് മാർക്ക് ദാനം നടത്തിയത്. 69 അപേക്ഷകൾ പരി ഗണനയിലും. എന്നാൽ, മാർക്ക് ദാന വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രിെയയും പ്രൈവറ്റ് സെക്രട്ടറിെയയും സംരക്ഷിക്കുന്ന തീരുമാനമാണ് സിൻഡിക്കേറ്റ് എടുത്തതെന്നതും ശ്ര ദ്ധേയമാണ്.
നിക്ഷിപ്ത താൽപര്യങ്ങൾ ഇല്ലാതെ ബി.ടെക് വിദ്യാർഥികളുടെ ഭാവി കണക്കിലെ ടുത്ത് കഴിഞ്ഞ ഏപ്രിൽ 30ന് സിൻഡിക്കേറ്റ് എടുത്ത നയപരമായ തീരുമാനം പിൻവലിക്കുകയാണെന്നും തുടർ നടപടികൾ സ്വീകരിക്കാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തിയെന്നും സർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു.
പൊതുസമൂഹത്തിനു മുന്നിൽ സർവകലാശാലയും അക്കാദമിക് സമൂഹവും സംശയത്തിെൻറ നിഴലിൽ വരാതിരിക്കാനാണ് ഇതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം നടത്തിയ അദാലത്തിൽ വിവിധ വിഷയങ്ങളിൽ നിരവധി പരാതികൾ ഓൺലൈനിലൂടെയും നേരിട്ടും ലഭിച്ചിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റിെൻറ എല്ലാ ഉപസമിതി കൺവീനർമാരെയും ഉൾപ്പെടുത്തി നിർവാഹകസമിതി രൂപവത്കരിച്ചിരുന്നു.
ഈ സമിതിയാണ് ബി.ടെക്കിന് എൻ.എസ്.എസ് ഗ്രേസ് മാർക്കും മോഡറേഷനും നൽകാൻ തീരുമാനിച്ചതെന്നാണ് സർവകലാശാലയുടെ വാദം.
ബി.ടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാർഥികൾക്ക് നിലവിൽ നൽകിയിരിക്കുന്ന മോഡറേഷനോട് കൂടിയ മാർക്കിനു പുറെമ പരമാവധി അഞ്ച് മാർക്കുകൂടി മോഡറേഷനായി നൽകാനായിരുന്നു തീരുമാനം.
അക്കാദമിക് കൗൺസിലിെൻറ അനുമതിയോടെ ഇത് നടപ്പാക്കിയെന്നും സർവകലാശാലയുടെ വാർത്തക്കുറിപ്പിൽ പറയുന്നു. മോഡറേഷൻ ആവശ്യം ഉയർത്തി 2016 മുതൽ നിരവധി ബി.ടെക് വിദ്യാർഥികൾ നിരന്തരം സർവകലാശാലയെ സമീപിച്ചിരുന്നു. 2016 ആഗസ്റ്റ് 13ന് വിദ്യാർഥികൾ ഇതേ വിഷയം ഉന്നയിച്ച് സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
അന്ന് വി.സി വിദ്യാർഥികളുമായി സംസാരിച്ച് വിഷയം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. നേരിയ മാർക്കിെൻറ കുറവിൽ ബി.ടെക് പഠനം പൂർത്തീകരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കാതിരിക്കുകയും നാലുവർഷത്തെ പഠനത്തിനു ശേഷം 56 വിഷയങ്ങളിൽ 55 എണ്ണത്തിന് ജയിക്കുകയും ഒന്നിനു മാത്രം നിസ്സാര മാർക്കിൽ പരാജയപ്പെടുകയും ചെയ്ത് പ്ലസ് ടു യോഗ്യതയിലേക്ക് വിദ്യാർഥികൾ ചുരുങ്ങുന്ന അവസ്ഥ പരിഹരിക്കാനാണ് മാർക്ക് ദാനം നടത്തിയതെന്നും വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.