കോട്ടയം: എം.കോം പരീക്ഷയുടെ ഉത്തരക്കടലാസും രജിസ്റ്റർ നമ്പറും അതുമായി ബന്ധപ്പെട്ട രഹസ്യനമ്പറും (േഫാൾസ് നമ ്പർ) ആവശ്യപ്പെട്ട് എം.ജി സിൻഡിക്കേറ്റ് അംഗം പരീക്ഷ കൺട്രോളർക്ക് കത്ത് നൽകിയത് ഗുരുതര ക്രമക്കേടെന്ന് ആരോപണം. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പും ഇടപെട്ട് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന. ഇത ്തരത്തിൽ രേഖകൾ ആവശ്യപ്പെടുന്നത് മാർക്ക് തട്ടിപ്പിനാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. സിൻഡിക്കേറ്റ് അംഗത്തിെൻറ കത്ത് തുടർ നടപടിക്കായി ഒപ്പിട്ട് വൈസ് ചാൻസലർ പരീക്ഷ കൺേട്രാളർക്ക് കൈമാറിയത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. ഇതോടെ, എം.ജിയിൽ മാർക്കുദാനത്തിന് പിന്നാലെ ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള നീക്കവും വിവാദത്തിലായി.
പുനര്‍ മൂല്യനിര്ണയത്തിെൻറ ഘട്ടത്തില്‍ വേണ്ടപ്പെട്ടവർക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ വഴിയൊരുക്കുന്ന രീതിയിൽ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള നീക്കമാണ് പുറത്തുവന്നത്. എംകോം നാലാം സെമസ്റ്റര്‍ കോഴ്സിെൻറ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും ഫോള്‍സ് നമ്പറും ഉള്‍പ്പെടെ കൈമാറണമെന്നായിരുന്നു പരീക്ഷ നടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. പ്രഗാഷിെൻറ കത്ത്.
പരീക്ഷ മോണിറ്ററിങ് സമിതിയല്ലാതെ വി.സി പോലും അറിയരുതെന്ന് നിയമമുള്ള ഉത്തരക്കടലാസുകളാണ് ഫോള്‍സ് നമ്പര്‍ സഹിതം കൈമാറാന്‍ നീക്കം നടന്നത്. കോഴ്സിെൻറ പരീക്ഷഫലം കഴിഞ്ഞ 15നാണ് വന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാവുന്ന തീയതി അവസാനിക്കുന്നതിെൻറ തലേന്നാണ് സ്വന്തം ലറ്റർപാഡിൽ സിന്‍ഡിക്കേറ്റ് അംഗത്തിെൻറ കത്ത്. പുനര്‍മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടി പൂര്‍ത്തിയാകുന്നതുവരെ രജിസ്റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും കൈമാറാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് നീക്കമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. അതേസമയം, പുനര്‍മൂല്യ നിര്‍ണയ സോഫ്റ്റ് വെയറിെൻറ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡോ. പ്രഗാഷ് പറയുന്നു. പേപ്പറുകള്‍ ആവശ്യപ്പെട്ടതല്ല, കത്ത് പുറത്തായതാണ് ചട്ടവിരുദ്ധമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ മാര്‍ക്കുള്ള 30 പേരുടെ ഉത്തരക്കടലാസാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഇനി മാര്‍ക്ക് കൂട്ടിനല്‍കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തരക്കടലാസുകളുടെ ആദ്യപേജിലെ പേരും രജിസ്റ്റര്‍ നമ്പറും ഉള്ള ഭാഗം ആദ്യമേ കീറിമാറ്റും. തുടര്‍ന്ന് ഇതിൽ എഴുതിച്ചേർക്കുന്ന രഹസ്യനമ്പറാണ് ഫോൾസ് നമ്പർ. മൂല്യനിര്‍ണയം കഴിഞ്ഞ് ലഭിക്കുന്ന ഉത്തരക്കടലാസുകളില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ രഹസ്യമായി ഫോള്‍സ് നമ്പറും രജിസ്റ്റര്‍ നമ്പറും ഒത്തുനോക്കിയാണ് മാര്‍ക്ക് നല്‍കുന്നത്. മൂന്ന് രേഖകളും ഒരുമിച്ചുലഭിച്ചാല്‍ വിദ്യാര്‍ഥികളെയും അവരുടെ കോളജുകളും തിരിച്ചറിയാന്‍ സാധിക്കും. പുനര്മൂല്യനിര്ണയത്തിെൻറ ഘട്ടത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി സഹായിക്കാനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.